ഫൊക്കാനയുടെ 2016- 18 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയുടെ അധികാര കൈമാറ്റം ഇന്ന് (നവംബര്‍ 12- ന്) –

08:47 am 13/11/2016

ശ്രീകുമാര്‍ ഉണ്ണിത്താന്‍
Newsimg1_20092417
ന്യൂയോര്‍ക് : ഫൊക്കാനയുടെ 201618 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയുടെ പ്രവര്‍ത്ത ഉത്ഘാടനവും അധികാര കൈമാറ്റവും ഇന്ന് നവംബര്‍ 12 ആം തീയതി ശനിയാഴിച്ച ന്യൂയോര്‍ക്, റോക്‌ലാന്‍ഡ് കൗണ്ടിയിലുള്ള Saffron Indian Cuisine( 97 S Rt 303 Congers, NY 10920) വച്ചു നടതുന്നതാണ്. രാവിലെ 11 ന് 20142016 കമ്മിറ്റിയുടെ മീറ്റിങ്ങ് ജോണ്‍ പി ജോണിന്‍റെ അദ്ധ്യക്ഷതയില്‍ കൂടുന്നതാണ് ,ഉച്ചക്ക് ഒരു മണി മുതല്‍ പുതിയകമ്മിറ്റിയുടെ മീറ്റിങ്ങ് തമ്പി ചാക്കോയുടെ അദ്ധ്യക്ഷതയില്‍ കൂടുന്നതാണ്. നാലു മണിമുതല്‍ ഫൊക്കാനയുടെ 201618 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയുടെ പ്രവര്‍ത്ത ഉത്ഘാടനം നടത്തുന്നതാണ് . ഫൊക്കാനയുടെ വിവിധ നേതാക്കളോടൊപ്പം അമേരിക്കയിലെ മലയാളി സമൂഹത്തിലെ പ്രമുഖരും പങ്കെടുക്കും.പൊക്കാനായുടെ 201618 കാലഘട്ടത്തിലേക്കുള്ള കര്‍മ്മ പരിപാടികള്‍ കമ്മറ്റിയില്‍ അവതരിപ്പിക്കുന്നതായിരിക്കും.

ഫൊക്കാനയുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ഇവര്‍ ഇന്ന് അധികാരം ഏറ്റ്ടുക്കും തമ്പി ചാക്കോപ്രസിഡന്റ്; ജോയ് ഇട്ടന്‍എക്‌സി. വൈസ് പ്രസിഡന്റ്; ജോസ് കാനാട്ട്‌വൈസ് പ്രസിഡന്റ്; ഫിലിപ്പോസ് ഫിലിപ്പ്ജനറല്‍ സെക്രട്ടറി; ഷാജി വര്‍ഗീസ് ട്രഷറര്‍; ഡോ. മാത്യു വര്‍ഗീസ്അസോ. സെക്രട്ടറി; ഏബ്രഹാം വര്‍ഗീസ്അഡീഷണല്‍ അസോ. സെക്രട്ടറി;ഏബ്രഹാം കളത്തില്‍ അസോ. ട്രഷറര്‍; സണ്ണി മറ്റമനഅഡീ. അസോ. ട്രഷറര്‍, റീജിയണല്‍ വൈസ് പ്രസിഡന്റുമാറായി : ശ്രീകുമാര്‍ ഉണ്ണിത്താന്‍, ദാസ് കണ്ണംകുഴിയില്‍, എറിക്ക് വി. മാത്യു, പ്രസാദ് വി. ജോണ്‍, ഫ്രാസിസ് കിഴക്കേകുറ്റം, ഗീത ജോര്‍ജ്, പൊന്നു പിള്ള, ബൈജു ജോര്‍ജ് പകലോമറ്റം,

കമ്മിറ്റി അംഗങ്ങള്‍: അലക്‌സ് തോമസ്, ചാക്കോ കുര്യന്‍, ഗണേഷ് നായര്‍, ജേക്കബ് വര്‍ഗീസ്, കെ.പി. ആന്‍ഡ്രൂസ്, മാത്യു ഉമ്മന്‍, ശബരിനാഥ് മുകുന്ദന്‍ നായര്‍, സജിമോന്‍ ആന്റണി, വിജി എസ്. നായര്‍, തോമസ് കൂവല്ലൂര്‍, ടൊമി പാലത്ത് ജോസഫ് (കാനഡ) , ട്രസ്റ്റി ബോര്‍ഡ്: പോള്‍കറു കപള്ളില്‍, ജോര്‍ജി വര്‍ഗീസ്, വിപിന്‍ രാജ്, മറിയാമ്മ പിള്ള, ടറന്‍സന്‍ തോമസ്, ജോണ്‍ പി. ജോണ്‍, വിനോദ് കെയാര്‍കെ, കുര്യന്‍ പ്രക്കാനം (കാനഡ) ലീലാ മാരേട്ട്,

യൂത്ത് മെംബര്‍: അലോഷ് ടി. മാത്യു, അജിന്‍ ആന്റണി .