ബംഗ്ലാദേശില്‍ ഹിന്ദു സന്യാസിയെ മര്‍ദിച്ചുകൊലപ്പെടുത്തി

11:20am 01/7/2016
download
ധാക്ക: ക്ഷേത്രത്തിനു മുന്നില്‍വച്ച് ഹിന്ദു സന്യാസിയെ തീവ്രവാദികള്‍ മര്‍ദിച്ചുകൊലപ്പെടുത്തി. ശ്യാമനന്‍ന്തോ ദാസ് എന്ന സന്യാസിയെയാണ് ഇന്നു കാവിലെ 6.30ഓടെ ഒരു സംഘം അജ്ഞാതര്‍ മര്‍ദ്ദിച്ചു കൊന്നത്. ജഹ്‌നൈദാഹിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ബൈക്കില്‍ എത്തിയ അക്രമികള്‍ സന്യാസിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയശേഷം രക്ഷപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ന്യൂനപക്ഷങ്ങള്‍ക്കും നിഷ്പക്ഷ എഴുത്തുകാര്‍ക്കും നേരെ ബംഗ്ലാദേശില്‍ അക്രമം വ്യാപകമായിരിക്കുകയാണ്. 65കാരനായ ഒരു ഹിന്ദു സന്യാസിയെ ജൂണ്‍ ഏഴിന് കൊലപ്പെടുത്തി. ജൂണ്‍ അഞ്ചിന് ഒരു ക്രിസ്ത്യന്‍ വ്യാപാരിയെയും തല്ലികൊന്നിരുന്നു. അതിനു പിന്നാലെ ഭീകരവിരുദ്ധ സേനയുടെ ഭാഗമായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും തീവ്രവാദികള്‍ വെടിവച്ചുകൊന്നിരുന്നു.