ബാബു തോമസ് പ്ലാക്കിത്തൊട്ടിയില്‍ വാഹനാപകടത്തില്‍ മരിച്ചു

09:54 am 20/12/2016

Newsimg1_17954852
കോട്ടയം: മുന്‍ സ്വിസ് മലയാളി ബാബു തോമസ് (51) ഏറ്റുമാനൂരില്‍ വാഹനാപകടത്തില്‍ മരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഏറ്റുമാനൂര്‍ ക്രിസ്തുരാജാ പള്ളി സെമിത്തേരിയില്‍.

ലിസി ബാബു ആണ് ഭാര്യ. ഷെറിന്‍ ബാബു,ഷാരോണ്‍ ബാബു,സബ്രീന ബാബു എന്നിവര്‍ മക്കളാണ്. ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍ ജയിംസ് പ്ലാക്കിത്തൊട്ടിയില്‍ സഹോദരനാണ്. ശനിയാഴ്ച രാത്രി എട്ടരയ്ക്ക് കട്ടച്ചിറ സെന്റ് സേവ്യേഴ്‌സ് പള്ളിയ്ക്ക് സമീപം കാറില്‍ നിന്നിറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ച് അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.

ഞായറാഴ്ച 2.30 ഓട് കൂടിയാണ് മരണം. മൃതദേഹം ചൊവ്വാഴ്ച രാവിലെ പരേതന്‍റെ പുന്നത്തുറ കവലയിലുള്ള വസതിയില്‍ എത്തിയ്ക്കും. പ്രാര്‍ത്ഥനയ്ക്ക് ശേഷം ഉച്ചയോടെ ഇദ്ദേഹം പുതുതായി പണി കഴിപ്പിച്ചുകൊണ്ടിരുന്ന സമീപമുള്ള പുതിയ വീട്ടില്‍ എത്തിക്കും.

ഈ വീടിന്‍റെ ഗൃഹപ്രവേശ ചടങ്ങുകള്‍ ഈ മാസം 26 നു നടത്താനിരിക്കെയാണ് അവിചാരിതമായി ദുരന്തം സംഭവിച്ചത് . ഗൃഹപ്രവേശ ചടങ്ങുകള്‍ക്കായിട്ടായിരുന്നു ഭാര്യ ലിസി സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നും അവധിയ്ക്ക് നാട്ടില്‍ എത്തിയത് . ഇതിനായുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് അപകടം സംഭവിച്ചത്

ഓസ്ട്രിയയിലും സ്വിറ്റ്‌സര്‍ലന്‍ഡിലും പ്രവാസ ജീവിതം നയിച്ചിരുന്ന ഇദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് മടങ്ങി വന്ന് ഏറ്റുമാനൂരില്‍ ബിസിനസ് നടത്തുകയായിരുന്നു. ഭാര്യ ലിസി നാലു ദിവസം മുന്‍പാണ് അവധിക്കു നാട്ടിലെത്തിയത്. ഭാര്യയുടെയും മക്കളുടെയും കണ്‍മുന്‍പിലാണ് അപകടം നടന്നത്. ലിസി ഏറ്റുമാനൂര്‍ പുന്നത്തറ മടുക്കയില്‍ പരേതനായ തോമസിന്‍റെ മകളാണ് . ലിസിയുടെ സഹോദരി റോസി ടോമി കൊണ്ടോടിയിലും സ്വിറ്റ്‌സര്‍ലന്‍ഡ് മലയാളിയാണ്. മറ്റൊരു സഹോദരി കുഞ്ഞുമോള്‍ ഡേവിസ് യുകെ മലയാളിയുമാണ്.