ഷിക്കാഗോ വിമാന യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

– പി.പി. ചെറിയാന്‍
Newsimg1_93305133
ഷിക്കാഗോ : മോശമായ കാലാവസ്ഥയെ തുടര്‍ന്ന് വിമാനം റദ്ദാക്കിയിട്ടുണ്ടോ എന്ന് വിമാനത്താവളവുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തിയ ശേഷമേ യാത്രക്കാര്‍ വീട്ടില്‍നിന്നും യാത്ര തിരിക്കാവൂ എന്ന് ഷിക്കാഗോ വിമാനത്താവളത്തിലെ അധികൃതര്‍ അഭ്യര്‍ഥിച്ചു. ക്രിസ്മസ് അവധിക്കാലമായതോടെ വിമാനയാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നിര്‍ദ്ദേശം.

രണ്ടു ദിവസമായി ഷിക്കാഗോയിലെ താപനില ക്രമാതീതമായി താഴ്ന്നതിനാല്‍ നിരവധി വിമാന സര്‍വ്വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഞായറാഴ്ച മാത്രം 262 സര്‍വ്വീസുകള്‍ റദ്ദാക്കി. ഞായറാഴ്ച രാത്രിയും കാലാവസ്ഥ മോശമാകുന്നതിനാല്‍ തിങ്കളാഴ്ച രാവിലെ എത്ര സര്‍വീസുകള്‍ റദ്ദാക്കേണ്ടിവരുമെന്ന് തീരുമാനമാകാത്തതിനാലാണ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഞായറാഴ്ച രാവിലെ ഒഹെയര്‍ വിമാനത്താവളത്തില്‍ ഒരു വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയെങ്കിലും വന്‍ അപകടം ഒഴിവായതായി അധികൃതര്‍ അറിയിച്ചു. തെന്നിമാറിയ വിമാനത്തിലെ യാത്രക്കാര്‍ പരുക്കുകള്‍ ഏല്ക്കാതെ രക്ഷപ്പെട്ടതായും ഇവര്‍ അറിയിച്ചു. ഒഹെയര്‍ വിമാനതാവളത്തില്‍ ഞായറാഴ്ചവരെ 3.4 ഇഞ്ച് മഞ്ഞു വീഴ്ചയാണ് ലഭിച്ചത്. മിഡ് വെ എയര്‍പോര്‍ട്ടിലും നിരവധി വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.