ബിജെപി നേതാവിന്റെ മകന്‍ പതിനൊന്ന് വയസുകാരിയെ വിവാഹം കഴിച്ചു

02:14PM 01/7/2016

images (2)
റാഞ്ചി: ജാര്‍ഖണ്ഡിലെ ബിജെപി പ്രസിഡന്റ് തല മരന്‍ഡിയുടെ മകന്‍ മുന്ന മരന്‍ഡി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചതായി പരാതി. വിവാഹവാഗ്ദാനം നല്കി യുവതിയെ രണ്ടു വര്‍ഷത്തോളം ലൈംഗികമായി ഉപയോഗിച്ചശേഷം മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്നും മുന്നയ്‌ക്കെതിരേ പരാതി ഉണ്ട്. വിവാഹ വാഗ്ദാനം നല്കി വഞ്ചിക്കപ്പെട്ട യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ചൊവ്വാഴ്ചയാണ് മുന്നയുടെ വിവാഹം നടന്നത്. 11 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ വിവാഹം കഴിച്ചിരിക്കുന്നതെന്നാണ് ആരോപണം. സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. എന്നാല്‍, ഇതു സംബന്ധിച്ച് ഭരണകക്ഷിയായ ബിജെപി ഇതുവരെ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല. പരാതിയെത്തുടര്‍ന്ന് ജാര്‍ഖണ്ഡ് വനിതാ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.