ബിസിസിഐക്കുമേല്‍ കടുത്ത നിയന്ത്രണവുമായി സുപ്രീംകോടതി

12:59 pm 21/10/2016

download (7)
ദില്ലി: ബിസിസിഐയ്ക്കുമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സുപ്രീംകോടതി. ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ ലോധ സമിതിയുടെ മേല്‍നോട്ടത്തിലാകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ലോധ സമിതി റിപ്പോര്‍ട്ട് അംഗീകരിക്കുമെന്ന് കാണിച്ച് സത്യവാങ്മൂലം നല്‍കാത്ത സംസ്ഥാന അസോസിയേഷനുകള്‍ക്ക് ചില്ലിക്കാശ് നല്‍കരുതെന്നും ബിസിസിഐയ്ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി.
ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകളും കരാറുകളും നിരീക്ഷിക്കാനായി സ്വതന്ത്ര ഓഡിറ്ററെ നിയമിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ലോധ സമിതിയുടെ അനുവാദമില്ലാതെ കൈമാറാവുന്ന ഫണ്ട് എത്രയെന്ന് സമിതി തന്നെ നിശ്ചയിക്കണം. ഈ പരിധിക്കുമുകളിലുള്ള എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും ലോധ സമിതിയുടെ അംഗീകാരം നേടിയിരിക്കണം.
അടുത്ത 10 വര്‍ഷത്തേക്കുള്ള ഐപിഎല്‍ സംപ്രേക്ഷണ കരാര്‍ നല്‍കാന്‍ ബിസിസിഐ തയാറെടുക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം വന്നിരിക്കുന്നത്. കേസില്‍ ഇനി ഡിസംബര്‍ അഞ്ചിന് തുടര്‍ വാദം കേള്‍ക്കും.