ബോളിവുഡിന്‍റെ മി.പെര്‍ഫക്ഷനിസ്റ്റ് ആമീര്‍ഖാന്‍.

08:38 pm 29/11/2016

image_760x400

മുംബൈ: അഭിനയം നന്നാക്കുവാന്‍ എന്ത് ത്യാഗവും സഹിക്കും ബോളിവുഡിന്‍റെ മി.പെര്‍ഫക്ഷനിസ്റ്റ് ആമീര്‍ഖാന്‍. എന്തുകൊണ്ടാണ് ആളുകള്‍ ആമീറിനെ പെര്‍ഫെക്ഷനിസ്റ്റ് എന്നുവിളിക്കുന്നത് എന്ന് കാണിച്ച് തരികയാണ് പുതിയ വീഡിയോ‍. മുന്‍ ഗുസ്തിതാരമായ മഹാവീര്‍ സിംഗ് ഫോഘട്ടായി ആമിറെത്തുന്ന ദംഗലില്‍ അവിശ്വസനീയമായ മാറ്റമാണ് താരത്തിന്‍റെത്.
ആമീറിന്‍റെ രൂപമാറ്റത്തിന്‍റെ വീഡിയോ അമ്പരപ്പിക്കുന്നതാണ്. മഹാവീര്‍ സിംഗിന്‍റെ വാര്‍ദ്ധക്യകാലം അഭിനയിക്കുന്നതിനായി 97 കിലോയോളമാണ് ആമിര്‍ കൂട്ടിയത്. പിന്നീട് ചെറുപ്പകാലം അവതരിപ്പിക്കാനായി അസാമാന്യമായ വേഗതയില്‍ താരം പഴയരൂപത്തിലേക്കും എത്തി.
30 കിലോയോളം കുറച്ചാണ് ആമിര്‍ പഴയ രൂപത്തിലെത്തിയത്. ആമിറിന്റെ രൂപമാറ്റവും അതിനായുള്ള താരത്തിന്റെ കഠിനാധ്വാനവും വീഡിയോയില്‍ കാണാം.