റിസർവ്​ ബാങ്ക്​ പുതുതായി ആരംഭിക്കാൻ പോവുന്ന ഇസ്​ലാമിക്​ വിൻഡോയിലുടെ ഗൾഫ്​ രാജ്യങ്ങളിൽ നിന്ന്​ എകദേശം ലക്ഷം കോടിയുടെ നിക്ഷേപം ഇന്ത്യയി​ലെത്തും

08:44 pm 29/11/2016
images (1)

ന്യൂഡൽഹി: റിസർവ്​ ബാങ്ക്​ പുതുതായി ആരംഭിക്കാൻ പോവുന്ന ഇസ്​ലാമിക്​ വിൻഡോയിലുടെ ഗൾഫ്​ രാജ്യങ്ങളിൽ നിന്ന്​ എകദേശം ലക്ഷം കോടിയുടെ നിക്ഷേപം ഇന്ത്യയി​ലെത്തും. ഇസ്​ലാമിക്​ ഫിനാൻസുമായി ബന്ധപ്പെട്ട ഇന്ത്യൻ സെൻറർ ഫോർ ഇസ്​ലാമിക്​ ഫിനാൻസ്​ എന്ന സംഘടനയാണ്​ ഇൗ കണക്ക്​ പുറത്ത്​ വിട്ടത്​. യു.എ.ഇ, ഖത്തർ, ബഹ​ൈറൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ്​ ഇത്രയുംതുക ഇന്ത്യയിലേക്ക്​ നിക്ഷേപമായെത്തുക.

ഗൾഫ്​ രാജ്യങ്ങളിൽ നിരവധി സ്വതന്ത്രമായ ഫണ്ടുകളുണ്ട്​. അതിലെ പണം ഇന്ത്യയിൽ നിക്ഷേപിക്കുന്നതിന്​ കാത്തിരിക്കുയാണ്​ വ്യവസായികൾ. ഇസ്​ലാമിക്​ ബാങ്കിങ്​ ഇന്ത്യയിൽ ആരംഭിച്ചാൽ അത്​ അവർക്ക്​ നിക്ഷേപത്തിനുള്ള ഗ്രീൻ സിഗ്​നലാവുമെന്ന്​ ​െഎ.സി.​െഎ.എഫ്​ ​ജനറൽ സെക്രട്ടറി എച്ച്​. അബ്​ദുൽ റക്കീബ്​ പി.ടി.​െഎയോട്​ പറഞ്ഞു.

സാമ്പത്തിക പരിഷ്​കരണത്തെ കുറിച്ച്​ പഠിക്കുന്നതിനായി നിയമിച്ച രഘുറാം രാജൻ കമ്മറ്റിക്ക്​ മുമ്പാകെ മുസ്​ലിംകൾ രാജ്യത്തെ ബാങ്കിങ്​ സംവിധാനത്തിൽ നിന്ന്​ പുറത്ത്​ പോകുന്നതലുള്ള ആശങ്ക ഞങ്ങൾ പങ്കുവെച്ചിരുന്നു. സച്ചാർ കമ്മിറ്റിയുടെ റിപ്പോർട്ടനുസരിച്ച്​ മുസ്​ലിം ഭൂരിപക്ഷ പ്രദേശങ്ങൾ ബാങ്കുകൾ നെഗറ്റീവ്​ സോണായാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​. കൂടുതൽ മുസ്​ലിംകളെ ബാങ്കിങ്​ സംവിധാനത്തിൽ ഉൾക്കൊളളിക്കാൻ ഇസ്​ലാമിക്​ ബാങ്കിങ്​ പോലുള്ള സംവിധാനങ്ങൾ ​പ്രോൽസാഹിപ്പിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനായി നിലവിലെ ബാങ്കിങ്​ നിയമങ്ങളിൽ മാറ്റം വരു​ത്തേണ്ടന്നാണ്​ കരുതുന്നത്​. ഇംഗ്ലണ്ട്​,ജപ്പാൻ, ഫ്രാൻസ്​, സിംഗപ്പുർ തുടങ്ങിയ രാജ്യങ്ങളിൽ ഇസ്​ലാമിക്​ ബാങ്കിങ്​ ആരംഭിച്ച്​ കഴിഞ്ഞു. ഇന്ന്​ ലോകത്താകമാനം എഴുപതോളം രാജ്യങ്ങളിൽ ഇസ്​ലാമിക്​ ബാങ്കിങ്​ നിലവിലുണ്ട്​. ഇസ്​ലാമിക്​ ബാങ്കിങ്​ കൊണ്ട്​ മുസ്​ലിംകൾക്ക്​ മാത്രമല്ല ഗുണമുണ്ടാവുക. രാജ്യത്തി​െൻറ ആകെ പുരോഗതിയിൽ ഇസ്​ലാമിക്​ ബാങ്കിങ്​ ഗുണകരമാവ​ുമെന്നും റക്കീബ്​ അഭിപ്രായപ്പെട്ടു.

നിലവിലെ ബാങ്കുകളിൽ ഇസ്​ലാമിക്​ വിൻഡോകൾ ആരംഭിക്കാനുള്ള ശിപാർശ ആർ.ബി.​െഎ കേന്ദ്ര സർക്കാരിന്​ സമർപ്പിച്ചിരുന്നു. ഇസ്​ലാമിക്​ ബാങ്കിങ്​ ആരംഭിക്കുന്നതി​െൻറ മുന്നോടിയായാണ്​ രാജ്യത്തെ ബാങ്കുകളിൽ പ്രത്യേക ഇസ്​ലാമിക്​ വിൻഡോകൾ ആരംഭിക്കാൻ ആർ.ബി.​െഎ സർക്കാരിനോട്​ ശിപാർശ ചെയ്​തത്​.