ചിക്കാഗോ സെന്റ് മേരീസില്‍ ഇടവക ദിനം ആഘോഷിച്ചു

09:09 pm 29/11/2016

– ജോണിക്കുട്ടി പിള്ളവീട്ടില്‍
Newsimg1_87122542
ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയം സ്ഥാപിതമായതിന്റെ ആറാം വാര്‍ഷികം ആഘോഷപൂര്‍വ്വം കൊണ്ടാടി. നവംബര്‍ 27ാം തിയ്യതി ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന കൃതജ്ഞത ബലിയില്‍ റവ. ഫാ. ബോബന്‍ വട്ടം പുറത്ത് സഹകാര്‍മികനുമായിരുന്നു.

കഴിഞ്ഞ 6 വര്‍ഷക്കാലം കൊണ്ട് ക്‌നാനായ സമുദായ അംഗങ്ങള്‍ക്കിടയില്‍ ദൈവിക ചൈതന്യം ഏറെ പടുത്തുയര്‍ത്തുന്നതിനും, അതു വഴി ആത്മീക ചൈതന്യം കുടുംബങ്ങളില്‍ കൂടുതല്‍ വളരുന്നതിനും, മാതാവിന്റെ മാധൃസ്ഥം വഴി കൂടുതല്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും ദേവാലയം വഴി സാധ്യമായി എന്ന് പറഞ്ഞു കൊണ്ടാണ് മുളവനാലച്ചന്‍ വിശുദ്ധ കുര്‍ബാനക്ക് തുടക്കം കുറിച്ചത്. ഈ ദൈവാലയം യാഥാര്‍തൃമാക്കാന്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും മുളവനാലച്ചന്‍ നന്ദിയോടെ സ്മരിച്ചു. വിശുദ്ധ കുര്‍ബാനക്ക് ശേഷം ഈ വര്‍ഷത്തെ ക്രിസ്തുമസ് കരോളിനുള്ള ഉണ്ണീശോയുടെ തിരുസ്വരൂപങ്ങള്‍ വെഞ്ചരിച്ച് കൂടാശയോഗ പ്രതിനിധികള്‍ക്ക് നല്‍കുകയുണ്ടായി. തുടര്‍ന്ന് പാരീഷ് ഹാളില്‍ വച്ച് ഇടവകയുടെ അജപാലന വളര്‍ച്ച് സംബധിച്ച് ഒരു പവര്‍ പോയിന്റ്് പ്രസന്റേഷന്‍ മുളവനാലച്ചന്‍ നടത്തുകയുണ്ടായി.

അത് ഇടവകയുടെ ചരിത്രവും വളര്‍ച്ചയും പുതിയ തലമുറക്ക് പ്രചോദനം പകരുന്നവയായിരുന്നു. തുടര്‍ന്ന് കൂടാശയോഗങ്ങളുടെ അടിസ്ഥാനത്തില്‍ നടന്ന മത്സരങ്ങലില്‍, ഒന്നാം സമ്മാനമായ സ്റ്റീഫന്‍ കിഴക്കേക്കറ്റു സ്‌പോണ്‍സര്‍ ചെയ്ത ചാക്കോ കിഴക്കേക്കറ്റു മെമ്മോറിയല്‍ ട്രോഫിയും, കാഷ് അവാര്‍ഡും സെന്റ് ജോസഫ് കൂടാശയോഗം കരസ്ഥമാക്കി. ഷാജി എടാട്ട് സ്‌പോണ്‍സര്‍ ചെയ്ത രണ്ടാം സമ്മാനമായ ഫിലിപ്പ് എടാട്ട് മെമ്മോറിയല്‍ ട്രോഫിയും, കാഷ് അവാര്‍ഡും സെന്റ് ജോസഫ് കൂടാശയോഗം കരസ്ഥമാക്കി. മത്സരങ്ങള്‍ക്ക് റവ. ഫാ. ബോബന്‍ വട്ടംപുറത്ത്, മാനോജ് വഞ്ചിയില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍, റ്റിറ്റ കണ്ടാരപ്പള്ളിയില്‍, സ്റ്റീഫന്‍ ചൊള്ളാംബേല്‍, സിസ്‌റ്റേഴ്‌സ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന സ്‌നേഹ വിരുന്നില്‍ എല്ലാവരും പങ്കെടുത്തു.