ബ്രിട്ടീഷ് ഏഷ്യന്‍ വുമന്‍സ് നെറ്റ് വര്‍ക്ക് (ബോണ്‍) നാലാം വര്‍ഷത്തിലേക്ക്; ആഘോഷം ഈസ്റ്റ്ഹാമില്‍ 25­-ന് –

09;53 pm 18/9/2016

അപ്പച്ചന്‍ കണ്ണന്‍ചിറ
Newsimg1_96286248
ലണ്ടന്‍: ബ്രിട്ടീഷ് ഏഷ്യന്‍ വുമന്‍സ് നെറ്റ് വര്‍ക്ക് (BAWN) തങ്ങളുടെ മൂന്നാമത് പിങ്ക് ജന്മദിനം സെപ്തംബര്‍ മാസം 25 നു ഞായറാഴ്ച വിപുലമായി ആഘോഷിച്ചു കൊണ്ട് അഭിമാന പൂര്‍വ്വം നാലാം വര്‍ഷത്തിലേക്കു കുതിക്കുന്നു.ഈസ്റ്റ്ഹാമിലെ ന്യൂഹാം ടൌണ്‍ ഹാളില്‍ വെച്ച് ഉച്ചക്ക് 3:00 മണിക്ക് ജന്മദിനാഘോഷത്തിന് ആരംഭം കുറിക്കും.

ബ്രെസ്റ്റ് ക്യാന്‍സര്‍ രോഗ ബോധവല്‍ക്കരണവും,ക്യാന്‍സര്‍ റിസേര്‍ച്ചിനുള്ള സഹായ നിധി സ്വരൂപിച്ചു നല്‍കിയും,സ്ത്രീ ശാക്തീകരണ പരിപാടികളിലൂടെയും മികച്ച മാതൃക കാട്ടി പോരുന്ന ‘ബോണ്‍’ വൈവിദ്ധ്യമായ കലാ പരിപാടികള്‍ കൂടി ചേര്‍ത്ത്­ തങ്ങളുടെ മൂന്നാം ജന്മ ദിനാഘോഷം ഗംഭീരമാക്കുവാനുള്ള ഒരുക്കത്തിലാണ്.

സംഘാടക സമിതി ഒരുക്കിയ സ്തനാര്‍ബുദ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി വിദഗ്ധരുടെ നേതൃത്വത്തില്‍ നടത്തുന്ന ക്ലാസ്സും, ചോദ്യോത്തര വേളയും രോഗ സംബന്ധമായ അറിവിന്റെ വാതായനം തുറന്നു നല്‍കും.ജന്മദിനാഘോഷവേളയില്‍ സാമൂഹ്യ,സാഹിത്യ മേഖലകളില്‍ ആദരണീയരായ വ്യക്തികളെ അനുമോദിക്കുന്നതും ആയിരിക്കും.പ്രമുഖ വ്യക്തികള്‍ പരിപാടികളില്‍ പങ്കുചേരുന്നതാണ്.

പുഷ്പാലംകൃത പിങ്ക് തുണി വിരിച്ച പീഠത്തില്‍ അര്‍ബ്ബുദ രോഗം പിടിപെട്ട സ്‌നേഹ മനസ്സുകളെ ഓര്‍മ്മിച്ചും,മണ്‍മറഞ്ഞുപോയ പോയ പ്രിയ സോദരര്‍ക്ക് ആദരം അര്‍പ്പിച്ചും പ്രാര്‍ത്ഥനാപൂര്‍വ്വം 3 പിങ്ക് മെഴുകുതിരികള്‍ തെളിച്ചു കൊണ്ട് മൂന്നാം ജന്മദിന ആഘോഷത്തിന് ആരംഭം കുറിക്കും.

മൂന്നാം വാര്‍ഷീക ആഘോഷത്തില്‍ ചെയര്‍ വുമണും,രാഷ്ട്രീയ­സാഹിത്യ മേഖലകളില്‍ നിറസാന്നിദ്ധ്യവുമായ ഡോ. ഓമന ഗംഗാധരന്‍ അദ്ധ്യക്ഷം വഹിക്കുന്നതായിരിക്കും.പൊതു വേദികളില്‍ വനിതകളുടെഅനിവാര്യ,അവകാശ ശബ്ദമായ ‘ബോണ്‍’ എന്ന സംഘടന ബ്രിട്ടനിലുള്ള ഏഷ്യന്‍ വനിതകളുടെ ഉന്നമനത്തിനായി ഇതുവരെ ചെയ്­ത പരിപാടികളും,ഭാവി പ്രവര്‍ത്തന പദ്ധതികളും അദ്ധ്യക്ഷ വിശദമാക്കി സംസാരിക്കും.

ബ്രെസ്റ്റ് ക്യാന്‍സര്‍ ചാരിറ്റി ഓഫ് ഇംഗ്ലണ്ട് ആന്‍ഡ്­ വെയില്‍സുമായി ചേര്‍ന്നാണ് ‘ബോണ്‍’ കാരുണ്യ നിധി സമാഹരിക്കുന്നത്. കലാപരിപാടികള്‍ക്കുശേഷം നന്ദി പ്രകടനത്തോടെ
ബോണ്‍ പിങ്ക് ജന്മ ദിനാഘോഷം സമാപിക്കും.

നവ തലമുറയെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നോട്ടു കൂട്ടി കൊണ്ട് വരുവാനും ബോണ്‍ ഇവിടെ പരിപാടിയിടുകയായി. ബോണ്‍ ജന്മദിനാഘോഷത്തില്‍ പങ്കു ചേരുന്നവര്‍ പിങ്ക് വസ്ത്രങ്ങള്‍ ധരിച്ചു വരുവാന്‍ പ്രത്യേകം താല്പര്യപ്പെടുന്നതായി ഡോ.ഓമന അറിയിച്ചു.പ്രവേശനം സൗജന്യമായിരിക്കും.
ഡോ.ഓമന ഗംഗാധരന്‍ : 077668223601930