ബ്ലെസിംഗ് ഫെസ്റ്റിവല്‍ ന്യൂയോര്‍ക്കില്‍

12.18 AM 20-07-2016
blessingfestival_pic
ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക്: കേരളത്തിലെ ആദ്യത്തെ മെഗാ ചര്‍ച്ചുകളില്‍ ഒന്നായ ‘കൊച്ചി ബ്ലെസിംഗ് സെന്ററിന്റെ’ സ്ഥാപക പാസ്റ്ററും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ‘ബ്ലെസിംഗ് ടുഡേ’ ടിവി പ്രോഗ്രാമിലൂടെയും ‘ബ്ലെസിംഗ് ഫെസ്റ്റിവല്‍’ പ്രാര്‍ത്ഥനാ യോഗങ്ങളിലൂടെയും സുപരിചിതരായ ബ്ര. ഡാമിയനും, സിസ്റ്റര്‍ ക്ഷമ ഡാമിയനും ന്യൂയോര്‍ക്കില്‍ ക്രമീകരിച്ചിരിക്കുന്ന ഏകദിന ‘ബ്ലെസിംഗ് ഫെസ്റ്റിവലില്‍’ ദൈവ വചനം ശുശ്രൂഷിക്കുന്നതും, രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതുമാണ്.
ജൂലൈ 23-നു വൈകിട്ട് 6 മണിക്ക് ടൈസന്‍ സെന്ററില്‍ (Tyson Cetnre, 26, North, Tyson Ave, Floral Park, NY 11001) നടക്കുന്ന യോഗത്തിലേക്ക് ജാതിമതസഭാ വ്യത്യാസമില്ലാതെ ഏവര്‍ക്കും സ്വാഗതം. ബ്രദര്‍ ഡാമിയനേയും, സിസ്റ്റര്‍ ക്ഷമ ഡാനിയനേയും നേരില്‍ കാണുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞയാഴ്ച ഹൂസ്റ്റണില്‍ നടന്ന ഫെസ്റ്റിവല്‍ ഓഫ് ബ്ലെസിംഗ് അനേകര്‍ക്ക് അനുഗ്രഹവും വിടുതലുമായിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.blessingtoday.tv
സജി തോമസ് (917 855 2024), ജോര്‍ജ് കറ്റുങ്ങല്‍ (347 798 4493), പി.കെ. തോമസ് (718 761 4388).