സി.എം.എ ചീട്ടുകളി മത്സരം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

12.21 AM 20-07-2016
CMA_cheettukali_pic
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: ജൂലൈ 23-നു ശനിയാഴ്ച രാവിലെ 9 മണി മുതല്‍ മൗണ്ട് പ്രോസ്‌പെക്ടസിലെ സി.എം.എ ഹാളില്‍ വച്ചു നടക്കുന്ന ചീട്ടുകളി മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ടോമി അംബേനാട്ടും സെക്രട്ടറി ബിജി. സി. മാണിയും അറിയിച്ചു. ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍, ജോര്‍ജ് പുതുശേരില്‍ എന്നിവരാണ് കമ്മിറ്റി കോര്‍ഡിനേറ്റര്‍മാര്‍.
ഒന്നാംസ്ഥാനം ലഭിക്കുന്ന ടീമിനു കുര്യന്‍ മുല്ലപ്പള്ളി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ജോസ് മുല്ലപ്പള്ളി സ്‌പോണ്‍സര്‍ ചെയ്യുന്ന ക്യാഷ് അവാര്‍ഡും ലഭിക്കും. രണ്ടാംസ്ഥാനം ലഭിക്കുന്നവര്‍ക്ക് ജോണിക്കുട്ടി പിള്ളവീട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ജോസഫ് (ഓപ്പന്‍) പിള്ളവീട്ടില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡുമാണ് ലഭിക്കുക.
വളരെയധികം ടീമുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞതിനാല്‍ സമയത്തുതന്നെ മത്സരങ്ങള്‍ തുടങ്ങുമെന്നും, ഈ മത്സരങ്ങളില്‍ പങ്കെടുക്കുവാനു, പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കാനുമായി എല്ലാ മലയാളികളേയും സി.എം.എ ഹാളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഭാരവാഹികള്‍ അറിയിച്ചു. ജിമ്മി കണിയാലി അറിയിച്ചതാണിത്.