ഭീകരതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു പ്രധാനമന്ത്രി

05:35 pm 31/5/2017

മാഡ്രിഡ്: ഭീകരതയാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. യൂറോപ്യൻ യാത്രയുടെ ഭാഗമായി ബുധനാഴ്ച സ്പെയിനിലെത്തിയ മോദി സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രഹോയിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്കുശേഷം ഇരു നേതാക്കളും മാധ്യമങ്ങളോട് സംസാരിക്കവേയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയും തീവ്രവാദവുമാണ്. ഭീകരത ഇന്ത്യയും സ്പെയിനും അഭിമുഖികരിക്കുന്നുവെന്നും ഭീകരതയ്ക്കെതിരെ പോരാടാൻ ഇരു രാജ്യങ്ങളുടെയും സഹകരണം വർധിപ്പിക്കണമെന്നും മോദി പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ ഇന്ത്യൻ എംബസിക്കു സമീപമുണ്ടായ സ്ഫോടനത്തെ ശക്തമായി അപലപിക്കുന്നുവെന്നും മോദി. ഭീകരതയ്ക്കേതിരെ അഫ്ഗാനിസ്ഥാൻ സ്വീകരിക്കുന്ന നിലപാടുകൾക്ക് ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടാകു