മയാമിയിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ്

01:34PM 4/8/2016

പി.പി. ചെറിയാന്‍
unnamed
ഫ്‌­ളോറിഡ: മയാമി ഡൗണ്‍ ടൗണ്‍ നോര്‍ത്തിലേക്കുള്ള യാത്ര തല്‍ക്കാലം മാറ്റിവെയ്ക്കണമെന്നു സെന്റര്‍ ഫോര്‍ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

അമേരിക്കയില്‍ ആദ്യമായാണ് സിക്ക വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് യാത്രാ നിരോധന മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

സി.ഡി.സി(ഇ.ഉ.ഇ) വക്താവ് ടോം സ്­കിനാര്‍ ഇന്ന്(ആഗസ്റ്റ് ഒന്ന്) സമ്മേളനത്തില്‍ അറിയിച്ചു.

ഫ്‌­ളോറിഡായില്‍ കൊതുകളില്‍ നിന്നും ഇതുവരെ 14 പേര്‍ക്ക് സിക്ക വൈറസ് കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതരെ സ്ഥിതീകരിച്ചു.

വീടു കയറി ഇറങ്ങി നടത്തിയ സര്‍വ്വെ ഫലങ്ങളനുസരിച്ചു ഇരുന്നൂറോളം പേര്‍ക്ക് രക്തപരിശോധനയും, യൂറിന്‍ പരിശോധനയും നടത്തി രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഫ്‌­ളോറിഡാ ഗവര്‍ണ്ണര്‍ റിക്ക് സ്‌­ക്കോട്ടും സിക്ക വൈറസ് എങ്ങനെ ഫലപ്രദമായി നേരിടാം എന്നതിനെകുറിച്ചു. ആഗസ്റ്റ് ഒന്നിന് പ്രസ്താവന ഇറക്കിയിരുന്നു.

രോഗലക്ഷണം കണ്ടെത്തിയാല്‍ ഉടനെ ചികിത്സ തേടണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.