ലണ്ടനിൽ കഠാര ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു

01:33PM 04/08/2016
download (3)
ലണ്ടൻ: മധ്യ ലണ്ടനിൽ കഠാര ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. റസ്സൽ സ്ക്വയറിൽ ബ്രിട്ടീഷ് മ്യൂസിയത്തിനു സമീപമാണ് യുവാവ് കത്തികൊണ്ടു വഴിയാത്രക്കാരെ ആക്രമിച്ചത്. ബുധനാഴ്ച രാത്രി പ്രദേശിക സമയം 10.30നാണ് ഇയാള്‍ ആക്രമണം നടത്തിയത്. 60 കാരിയായി സ്ത്രീ കുത്തേറ്റ ഉടനെ മരിച്ചു. 19കാരനായ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു.

അക്രമി മാനസിക രോഗിയാണെന്ന് സംശയിക്കുന്നു. സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിച്ചു വരികയാണെന്ന് ലണ്ടന്‍ മെട്രോപോളിറ്റന്‍ പോലീസ് അറിയിച്ചു.