മല്യയുടെ വിദേശ സ്വത്തു വിവരങ്ങള്‍ ബാങ്കുകള്‍ക്ക് കൈമാറണം

06:33pm 26/04/2016

ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേട് നടത്തി ഇന്ത്യ വിട്ട മദ്യ വ്യവസായി വിജയ് മല്യയുടെ വിദേശ സ്വത്തു വിവരങ്ങള്‍ രാജ്യത്തെ ബാങ്കുകള്‍ക്ക് കൈമാറാന്‍ സുപ്രീം കോടതി. വിദേശത്ത് മല്യക്കും കുടുംബത്തിനുമുള്ള സ്വത്തു വിവരങ്ങള്‍ അടുത്തിടെ ബാങ്കുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് വിദേശത്തുള്ള സ്വത്തുക്കള്‍ പരിഗണിച്ചല്ല കിങ് ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പ നല്‍കിയതെന്നും അതേക്കുറിച്ചറിയാന്‍ ബാങ്കുകള്‍ക്ക് അധികാരമില്‌ളെന്നും മല്യ മറുപടി നല്‍കിയിരുന്നു.

രാജ്യത്തെ വിവിധ പൊതുമേഖല ബാങ്കുകളില്‍ നിന്നായി 9000കോടിയോളം രൂപ വായ്പ എടുത്ത മല്യ കഴിഞ്ഞ മാസമാണ് ഇന്ത്യ വിട്ടത്. മൂന്ന് തവണ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിട്ടും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാവത്തിനെ തുടര്‍ന്ന് മുംബൈ കോടതി മല്യക്കെതിരെ ജാമ്യമില്ല അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. മല്യ എന്ന് രാജ്യത്ത് തിരിച്ചത്തെും എന്നതിനെ കുറിച്ച് അറിയില്‌ളെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.