മാഡം തുസാദ്‌സ് മെഴുക് മ്യൂസിയം ഇന്ത്യയിലും

10:19 am 24/11/2016

Newsimg1_80511956
ന്യൂഡല്‍ഹി : മാഡം തുസാദ്‌സ് മെഴുക് മ്യൂസിയത്തിന്റെ ശാഖ ഇന്ത്യയിലും ആരംഭിക്കുന്നു. ഡല്‍ഹി കൊണാട്ട് പ്ലേസിലെ റീഗല്‍ സിനിമ കോംപ്ലക്‌സില്‍ അടുത്തവര്‍ഷം പകുതിയോടെ മ്യൂസിയം തുറന്നുനല്‍കും.

ബോളിവുഡ് താരങ്ങളോടുള്ള ബഹുമാനാര്‍ഥമാണ് ഇന്ത്യയില്‍ ശാഖ ആരംഭിക്കുന്നതെന്ന് മാഡം തുസാദ്‌സില്‍ സന്ദര്‍ശകരുടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന മെര്‍ലിന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് അറിയിച്ചു. ഇന്ത്യയിലേത് തുസാദ്‌സിന്റെ 22ാം ശാഖയാണ്. അമിതാഭ് ബച്ചനാണ് തുസാദ്‌സ് മ്യൂസിയത്തില്‍ ഇടംപിടിച്ച ആദ്യ ബോളിവുഡ് താരം.

പിന്നീട് മാധുരി ദീക്ഷിത്, ഹൃതിക് റോഷന്‍, സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ്, കത്രീന കൈഫ് എന്നിവരും തുസാദ്‌സ് മെഴുകു പ്രതിമാ ശേഖരത്തില്‍ എത്തപ്പെട്ടു. ലണ്ടനിലാണ് തുസാദ്‌സിന്റെ പ്രധാന മെഴുക് മ്യൂസിയം സ്ഥിതിചെയ്യുന്നത്.