മാത്യു ചുഴലിക്കാറ്റിൽ പെട്ട് മരിച്ചവരുടെ എണ്ണം തൊള്ളായിരത്തിനടുത്തെത്തി

10:40 am 9/10/2016

download (3)
ഫ്ളോറിഡ: മാത്യു ചുഴലിക്കാറ്റിൽ പെട്ട് മരിച്ചവരുടെ എണ്ണം തൊള്ളായിരത്തിനടുത്തെത്തി. ഹെയ്തിയിൽ നിന്ന് അമേരിക്കയിലെ ഫ്ളോറിഡയിലെത്തിയ കാറ്റ് വൻ നാശം വിതയ്ക്കുകയാണ്. പ്രദേശത്ത് കോളറയും പടർന്നുപിടിച്ചതായാണ് റിപ്പോർട്ട്.ഹെയ്തിക്കു പുറമെ, ഡൊമിനിക്കൻ റിപ്പബ്ലിക്, സെന്റ് വിൻസന്റ്, ഗ്രാനഡഎന്നിവിടങ്ങളിലും നാശം വിതച്ചാണ് മാത്യു ഫ്ളോറിഡയിലെത്തിയത്. അപകട സാധ്യത കണക്കിലെടുത്ത് ഫ്ളോറി‍ഡ, ജോർജ്ജിയ,സൗത്ത് കരോലിന, നോർത്ത് കരോലിന എന്നിവിടങ്ങളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് .ഹെയ്തിയുടെ തലസ്ഥാനമായ പോർട് ഔ പ്രിൻസ് ഉൾപ്പെടെ മിക്കയിടങ്ങളും വെള്ളത്തിനടിയിലാണ്.