മാധ്യമശ്രീ അവാര്‍ഡിന് ലീനാ ഡാനിയേലിന്റെ (എഡ്വിന്‍ ആര്‍.എന്‍ റിവ്യു സെന്‍ട്രല്‍) ആശംസകള്‍

09:44 am 8/11/2016

Newsimg1_36949789
ന്യൂയോര്‍ക്ക്: ആതുര ശുശ്രൂഷാ രംഗത്ത് വേദനിക്കുന്നവരെ പരിചരിക്കുവാന്‍ വിളക്കു കൊളുത്തി വന്ന മാലാഖയാണ് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍. നാം ദൈവദൂതയായി പ്രാര്‍ത്ഥിക്കുന്ന ആ മാലാഖയുടെ പാത അനസ്യൂതം പിന്തുടര്‍ന്നു കൊണ്ട് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ കെടാത്തിരി തെളിച്ചു വച്ചിരിക്കുകയാണ് നമുക്കേവര്‍ക്കും അഭിമാനമേകുന്ന ലീനാ ഡാനിയേല്‍. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സേവന പഥത്തിലേക്ക് ഈ മഹതിയും എത്തുന്നു. നേഴ്‌സായെത്തി കര്‍മഭൂമിയില്‍ സേവനം ചെയ്തുകൊണ്ട് പരിരക്ഷയുടെയും പരിലാളനത്തിന്റെയും സ്‌നേഹ സാമീപ്യം രോഗികള്‍ക്ക് നല്‍കി തന്റെ നിയോഗം സ്തുത്യര്‍ഹമാം വിന്വസിപ്പിച്ച ലീനാ ഡാനിയേല്‍ ഇപ്പോള്‍ നേഴ്‌സുമാരെ പരിശീലിപ്പിക്കുന്ന മേഖലയിലേക്കു മാറിയിരിക്കുന്നു.

ഹൂസ്റ്റണിലെ എഡ്വിന്‍ ആര്‍.എന്‍ റിവ്യു സെന്‍ട്രലിന്റെ സ്ഥാപകയും ഇന്‍സ്ട്രക്ടറുമായ ലീനാ ഡാനിയേല്‍ അദ്ധ്യാപനത്തിന്റെ മകുടോദാഹരണമാണ്. തന്റെ സ്ഥാപനത്തിലേക്ക് ആര്‍.എന്‍ പരീക്ഷയ്ക്ക് പരിശീലനം തേടി എത്തുന്നവരെ ദേശഭേദമെന്യെ തന്റെ വിദ്യ കൊണ്ടും അനുകമ്പയാലും എത്രമേല്‍ സഹായിക്കാമോ അത്രയും ചെയ്തുകൊണ്ടാണ് ഈ അമേരിക്കന്‍ മലയാളി വനിത നമ്മുടെയൊക്കെ ആദരവേറ്റു വാങ്ങുന്നത്.

സ്റ്റാഫോര്‍ഡിലെ സ്ഥാപനത്തില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ അറിവുകൊണ്ടും തന്നാലാവുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും പരിപോഷിപ്പിക്കുവാന്‍ ലീനാ ഡാനിയേല്‍ പ്രതിജ്ഞയെടുത്തിരിക്കുന്നു. എഡ്വിന്‍ ആര്‍.എന്‍, റിവ്യു സെന്‍ട്രലില്‍ പഠിക്കാനെത്തുന്നവര്‍ക്ക് നൂറു ശതമാനം വിജയം വാഗ്ദാനം ചെയ്ത് ആ വിജയം നൂറുമേനിയായി കൊയ്തു കൊണ്ടു തന്നെയാണ് ശിഷ്യര്‍ക്കും അവരുടെ ബന്ധു മിത്രാദികള്‍ക്കും ഹൃദയത്താല്‍ അറിവും സഹായവും ലീനാ ഡാനിയേല്‍ ചെയ്തു കൊടുക്കുന്നത്. എന്തുകൊണ്ടും അമേരിക്കന്‍ മലയാളി സമൂഹത്തില്‍ നാമേവരും ആദരിക്കേണ്ട ലീനാ ഡാനിയേല്‍ ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ ശ്രീ അവാര്‍ഡ് സമ്മേളനത്തില്‍ ആറന്മുള എം.എല്‍.എ വീണാ ജോര്‍ജിനെ ആദരിക്കുവാന്‍ എത്തുമ്പോള്‍ ജനകീയതയുടെ ഹൃദയാരവങ്ങള്‍ മുഴങ്ങി കേള്‍ക്കുന്നു.