മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത; ഒരു നൂറ്റാണ്ട് പിന്നിട്ട ഇടയശ്രേഷ്ഠന്‍

11.04 AM 02/05/2017

ജോയിച്ചന്‍ പുതുക്കുളം
മാരാമണ്‍: ജീവിതത്തില്‍ ഒരു നൂറ്റാണ്ട് ജീവിക്കുവാന്‍ കഴിയുന്നത് എല്ലാവര്‍ക്കും ലഭിക്കുന്ന ഒരു ഭാഗ്യമല്ല. അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത ഏപ്രില്‍ 27നു 100 വയസ് പൂര്‍ത്തിയാക്കുവാന്‍ ദൈവം ഭാഗ്യം നല്‍കി. മനുഷ്യരെ ജാതി, മതം, വര്‍ണ്ണം, വര്‍ഗ്ഗം, ഭാഷ, സംസ്‌കാരം, രാഷ്ട്രീയം എന്നീ വ്യത്യസ്തതകള്‍ക്ക് അതീതമായി ഉള്‍ക്കൊള്ളുന്ന ഹൃദയമാണ് ക്രിസോസ്റ്റം തിരുമേനിക്കുള്ളത്. തിരുമേനിക്ക് ജന്മശതാബ്ദി ആശംസിക്കാനായി ഷിക്കാഗോ എക്യൂമെനിക്കല്‍ ചര്‍ച്ചസ് ഓഫ് കേരളയുടെ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസും, ക്രിസോസ്റ്റം പീസ് ഫൗണ്ടേഷന്‍ കണ്‍വീനറും മുന്‍ മാര്‍ത്തോമാ സഭാ കൗണ്‍സില്‍ അംഗവുമായ റജി കോപ്പാറയും മാരാമണ്‍ ജൂബിലി മന്ദിരത്തില്‍ എത്തിയിരുന്നു.
മാര്‍ത്തോമാ സഭയിലും പൊതു സമൂഹത്തിലും എല്ലാവരും ആദരിക്കുന്ന സ്‌നേഹാദരണീയനായ വ്യക്തിയായി തിരുമേനി ഇന്നും വളര്‍ന്നുകൊണ്ടിരിക്കുന്നു. സാധുക്കളുടെ ഉന്നമനത്തിന് എന്നും മുന്‍കൈ എടുത്ത തിരുമേനി തന്റെ ശുശ്രൂഷകളില്‍ എപ്പോഴും ഫലിതങ്ങള്‍ ചേര്‍ത്തു ക്രിസ്തുവിന്റെ വചനം മറ്റുള്ളവരുമായി പങ്കിടാനുള്ള കഴിവ് അപൂര്‍വ്വം ചിലര്‍ക്കുമാത്രമേയുള്ളൂ. സഭയ്ക്കും സമൂഹത്തിനും തുടര്‍ന്നും നല്ല സേവനങ്ങളും ദിശാബോധവും നല്കുവാന്‍ തിരുമേനിക്ക് സാധിക്കട്ടെ.