മുംബൈക്ക് പകരം ബോംബെ എന്ന് ആക്കി എഴുതുമെന്ന് യുകെ പത്രം

02:10pm
11/2/2016
index

മുംബൈ: കൊളോണിയല്‍ ഇന്ത്യയെ അനുസ്മരിപ്പിക്കുന്നെന്ന് കാണിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ പരിഷ്‌ക്കരിച്ച പേരിന് പകരം പഴയ പേര് തന്നെ വീണ്ടും ഉപയോഗിക്കുമെന്ന് പ്രമുഖ ബ്രിട്ടീഷ് പത്രം. ഇന്ത്യയുടെ വ്യാവസായിക വാതായനമായ ‘മുംബൈ’ എന്ന പേര് നീക്കാനും പകരം ‘ബോംബെ’ എന്ന് തന്നെ ഉപയോഗിക്കാനും തീരുമാനം എടുത്തിരിക്കുന്നത്് ‘ദി ഇന്‍ഡിപെന്‍ഡന്റ്’ എന്ന യുകെ പത്രമാണ്.

ഹിന്ദു ദേശീയവാദികളെ എതിര്‍ക്കുക എന്ന ലക്ഷ്യത്തിലാണ് പത്രം മുംബൈയ്ക്ക് പകരം പഴയ പേര് തന്നെ ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ബോംബെയ്ക്ക് പകരം മുംബൈ എന്ന് ഉപയോഗിച്ചാല്‍ ഇന്ത്യയുടെ പഴയ പാരമ്പര്യത്തെ മറന്ന് ഹിന്ദു ദേശീയവാദികളുടെ ആശയത്തെ അംഗീകരിക്കലായാണ് പത്രം വിലയിരുത്തുന്നത്. കൊളോണിയല്‍ പദത്തില്‍ നിന്നും അകലം പാലിക്കുക എന്ന ഉദ്ദേശത്തില്‍ 1995 ല്‍ ശിവസേനയാണ് ബോംബെ എന്ന പേര് പരിഷ്‌ക്കരിച്ചത്. 1995 മുതല്‍ 99 വരെ ഭരണം നടത്തിയ ശിവസേനയ്ക്ക് അന്ന് ബിജെപിയുടെ പിന്തുണ ഉണ്ടായിരുന്നു.

ലോകത്തിലേക്കുള്ള ഇന്ത്യയുടെ വാതായനമായ ഗേറ്റ്‌വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്ന സാര്‍വ്വലൗകീകത പരിപാലിക്കപ്പെടുന്ന തുറമുഖ നഗരത്തെ ഹിന്ദു ദേശീയ വാദികള്‍ വിളിക്കുന്നത് പോലെ വിളിച്ചാല്‍ അത് അവര്‍ അവര്‍ക്ക് വേണ്ടി ചെയ്ത ജോലി നിങ്ങള്‍ അംഗീകരിക്കുന്നു എന്നാകുമെന്ന് പത്രത്തിന്റെ ഇന്ത്യന്‍ വംശജനായ എഡിറ്റര്‍ അമോല്‍ രാജന്‍ പറയുന്നു. 2013 ല്‍ ഇന്റിപെന്‍ഡന്റില്‍ ജോലിക്ക് ചേര്‍ന്ന കൊല്‍ക്കത്തയില്‍ ജനിച്ച 32 കാരന്‍ രാജന്‍ പറയുന്നു.