യു.എ.ഇയില്‍ ഇനി വനിതാ മന്ത്രി

02 :00 pm
uae-minister
11/02/2016

ദുബൈ: സന്തോഷത്തിനായൊരു മന്ത്രാലയം. അതിന്റെ ചുക്കാന്‍ പിടിക്കാന്‍ ഒരു വനിതാ മന്ത്രിയും. യു.എ.ഇലാണ് രാജ്യത്തെ എല്ലാ പൗരന്‍മാരും സന്തോഷത്തോടെ കഴിയുന്നുവെന്ന് ഉറപ്പു വരുത്തുന്നതിന് വേണ്ടി മന്ത്രിയെ നിയോഗിച്ചത്. യു.എ.ഇ ഭരണാധികാരിയായ ശൈഖ് റാഷിദ് അല്‍ മഖ്തൂം, ഉഹൂദ് അല്‍ റൂമിയെ സഹ മന്ത്രിയായി നിയമിച്ചതായി തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. ദേശത്തിന്റെ സന്തോഷം എന്നത് വെറും ഒരു ആഗ്രഹം മാത്രമല്ല. ആസൂത്രണങ്ങളും പദ്ധതികളും തീരുമാനങ്ങളും കൊണ്ട് തങ്ങളുടെ മന്ത്രിമാര്‍ ആ സന്തോഷം നേടിയെടുക്കും. നിലവില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡയറക്ടര്‍ ജനറല്‍ പദവി കയ്യാളുന്നുണ്ട് അല്‍ റൂമി. മന്ത്രിപദത്തോടൊപ്പം ആ പദവിയും അവര്‍ തുടരും. യു.എ.ഇയിലെ പ്രവര്‍ത്തനങ്ങള്‍ മാനിച്ച് യു.എന്നിന്റെ ഗ്‌ളോബല്‍ എന്റര്‍പ്രിനര്‍ഷിപ് കൗണ്‍സിലിലെ അംഗമായി റൂമിയെ കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുത്തിരുന്നു. ഈ കൗണ്‍സിലിലെ പ്രഥമ അറബ് അംഗമാണ് റൂമി. സ്വിറ്റ്‌സര്‍ലാന്റ് ആണ് ഏറ്റവും സന്തുഷ്ടമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമത്. ഐസ്ലാന്റ്,ഡെന്‍മാര്‍ക്ക്,നോര്‍വെ തുടങ്ങിയ സ്‌കാന്റനേവിയന്‍ രാജ്യങ്ങളാണ് പിന്നീടുള്ള നിരയില്‍. 2015ലെ ഈ പട്ടികയില്‍ ആദ്യ അഞ്ചുസ്ഥാനങ്ങളില്‍ യു.എ.ഇ കടന്നുവന്നിരുന്നില്ല.