മുൻ കേന്ദ്രമന്ത്രി ജയ് വന്തിബെൻ മേത്ത അന്തരിച്ചു

01.55 PM 07/11/2016
jayvandi_07011016
മുംബൈ: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജയ് വന്തിബെൻ മേത്ത (78) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഇന്നു പുലർച്ചെ 1.30നായിരുന്നു അന്ത്യം. അടൽബിഹാരി വാജ്പേയ് സർക്കാരിലാണ് ഇവർ മന്ത്രിയായിരുന്നത്.

ഇന്നു വൈകിട്ട് അഞ്ചിന് മുംബൈയിലെ ശിവജി പാർക്ക് ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കൾ ജയ് വന്തിയുടെ മരണത്തിൽ അനുശോചനമറിയിച്ചു.