മൂന്നു പതിറ്റാണ്ടു നീണ്ട ഒൗദ്യോഗിക ജീവിതം അവസാനിപ്പിക്കുന്ന ഡ്രൈവർക്ക്​ ബോസ്​ നൽകിയ യാത്ര അയപ്പ്​ വൈറലാകുന്നു

01:55 PM 04/11/2016
collector-chauffe
അകോല: മൂന്നു പതിറ്റാണ്ടു നീണ്ട ഒൗദ്യോഗിക ജീവിതം അവസാനിപ്പിക്കുന്ന ഡ്രൈവർക്ക്​ ബോസ്​ നൽകിയ യാത്ര അയപ്പ്​ വൈറലാകുന്നു. ​മഹാരാഷ്ട്രയിലെ അലോക ജില്ലാ കലക്​ടർ ജി ശ്രീകാന്താണ്​ വിരമിക്കാൻ പോകുന്ന ത​െൻറ ഡ്രൈവർ ദിംഗബർ താക്കിന്​ നല്ലൊരു സവാരി നൽകി മാതൃകയായത്​.
അലങ്കരിച്ച ഒൗദ്യോഗിക വാഹനത്തി​െൻറ പിൻ സീറ്റിൽ നിന്നും ഡ്രൈവർ യൂനിഫോമിൽ ഇറങ്ങിവന്ന ദിംഗബറിനെ കണ്ട എല്ലാവരും സംശയിച്ചു. എന്നാൽ ഡ്രൈവർ സീറ്റിൽ കലക്​ടറെ കണ്ടതോടെ അമ്പരപ്പായി.

ദിഗംബരി​െൻറ അവസാന പ്രവർത്തി ദിവസം ഒാഫീസിലെത്തിക്കാനുള്ള ചുമതല കലക്​ടർ ശ്രീകാന്ത്​ ഏറ്റെടുക്കുകയായിരുന്നു. ജില്ലയിൽ മാറി വന്ന 18 കലക്​ടർമാർക്ക്​ വേണ്ടി വളയം തിരിച്ച ദിംഗബറി​െൻറ അവസാന പ്രവൃത്തി ദിവസം ശ്രീകാന്ത്​ അദ്ദേഹത്തി​െൻറ ഡ്രൈവറായി മാറുകയായിരുന്നു.
58 കാരനായ ദിംഗബർ താക് 35 വർഷം സർക്കാറിനു വേണ്ടി ജോലി ചെയ്​താണ്​ വിശ്രമ ജീവിതത്തിലേക്ക്​ മടങ്ങുന്നത്​. ഉദ്യോഗസ്ഥരെ സുരക്ഷിതമായി അവരുടെ ഇടങ്ങളിലെത്തിച്ച ദിംഗബറിന്​സൂക്ഷിക്കാൻ നല്ലൊരു ഒാർമ എന്നതിനാണ്​ ഇങ്ങനെ ചെയ്​തത്​. അദ്ദേഹത്തി​െൻറ സുദീർഘ സേവനങ്ങൾക്ക്​ നന്ദി പറയുകയാണെന്നും ജി. ​ശ്രീകാന്ത്​ പറഞ്ഞു.