മൂന്നു മലയാള ചിത്രങ്ങൾ ഇന്ത്യൻ പനോരമയിലേക്ക്

02.37 AM 29/10/2016
panorama_2810
ന്യൂഡൽഹി: അന്താരാഷ്ര്‌ട ചലച്ചിത്രമേളയിലേക്കുള്ള ഇന്ത്യൻ പനോരമ വിഭാഗത്തിലേക്കു മലയാളത്തിൽനിന്നു മൂന്നു ചിത്രങ്ങൾ. എം.ബി.പത്മകുമാറിന്റെ രൂപാന്തരം, ജയരാജിന്റെ വീരം, ഡോ: ബിജുവിന്റെ കാട് പൂക്കുന്ന നേരം എന്നിവയാണ് മലയാളത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ചിത്രങ്ങൾ. സംവിധായകനും നിർമാതാവുമായ രാജേന്ദ്രസിംഗ് ബാബു അധ്യക്ഷനായ 13 അംഗ ജൂറിയാണ് ചിത്രങ്ങൾ വിലയിരുത്തിയത്. 230 അപേക്ഷകളിൽനിന്ന് 22 ചിത്രങ്ങളാണ് പനോരമയിലേക്കു തെരഞ്ഞെടുത്തിരിക്കുന്നത്.

സംസ്കൃത ഭാഷയിലുള്ള ചിത്രമായ ഇഷ്‌ടിയാണ് ഗോവയിൽ നടക്കുന്ന 47ാമത് പനോരമയുടെ ഉദ്ഘാടനചിത്രം. ബാഹുബലി, ബാജിറാവു മസ്താനി, എയർലിഫ്റ്റ്, സുൽത്താൻ എന്നിവയും പനോരമയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.