മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ പ്രൊഫസര്‍മാര്‍ക്ക് എം.ആര്‍.എസ്സ്. ഫെലോഷിപ്പ്

10:09am 4/4/2016

പി.പി.ചെറിയാന്‍
unnamed
ഓസ്റ്റിന്‍: മെറ്റീരിയല്‍സ് റിസെര്‍ച്ച് സൊസൈറ്റി 2016ല്‍ പ്രഖ്യാപിച്ച 14 ഫെലോഷിപ്പില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ പ്രൊഫസര്‍മാരും ഉള്‍പ്പെടും.

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്സില്‍ നിന്നും അറുമുഖര്‍ മന്ദിറാം, റൈസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പുളിക്കല്‍ അജയന്‍, മിഷിഗന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അമിത് മിശ്ര എന്നിവര്‍ക്കാണ് ശാസ്ത്ര ലോകത്തിന് നല്‍കിയ വിലയേറിയ സംഭാവനകള്‍ കണക്കിലെടുത്ത് എം.ആര്‍.എസ്. ഫെല്ലോസായി അംഗീകാരം ലഭിച്ചത്.

റൈസ യൂണിവേഴ്‌സിറ്റി നാനൊ എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഫൗണ്ടര്‍ ചെയറായിരുന്ന അജയന്‍ വാരണാസി ഐ.ഐ.ടി., നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്.

മധുരെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദവും, ഐ.ഐ.ടി. മദ്രാസില്‍ നിന്നും ഡോക്ടറേറ്റും നേടിയ അറുമുഖന്‍ യു.ടി. ഓസ്റ്റിന്‍ ടെക്‌സസ് മെറ്റീരിയല്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് എന്‍ജിനീയറിംഗ് പ്രോഗ്രാം ഡയറക്ടറാണ്.

ഐ.ഐ.ടി. വാരണാസിയില്‍ നിന്നും ബിരുദവും മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റും നേടിയ അമിത് മിശ്ര ലോസ് അലമോസ് നാഷ്ണല്‍ ലാബോറട്ടറി ലാബ് ഫെല്ലോയായും പ്രവര്‍ത്തിക്കുന്നു.

ഈ മൂന്ന് അതുല്യ പ്രതിഭകള്‍ക്കും അരിസോണ ഫീനിക്‌സില്‍ സ്പിറിംഗില്‍ ചേരുന്ന പ്രത്യേക യോഗത്തില്‍ ഫെല്ലോഷിപ്പ് നല്‍കി ആദരിക്കും