മൊഗാദിഷുവില്‍ ഇരട്ടസ്ഫോടനം; 8 പേര്‍ കൊല്ലപ്പെട്ടു

03:35PM 26/07/2016
images (1)
മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ വിമാനത്താവളത്തിന് സമീപമുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
വിമാനത്താവളത്തിന് പുറത്തും യുനൈറ്റഡ് നാഷന്‍റെ പൊളിറ്റിക്കല്‍ ഓഫീസിന് സമീപത്തുമായാണ് സ്ഫോടനങ്ങളുണ്ടായത്. സ്ഫോടനത്തിനു ശേഷം വെടിവെപ്പുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്.

സൊമാലിയയില്‍ നടപ്പാക്കുന്ന ആഫ്രിക്കന്‍ യൂനിയന്‍ മിഷന്‍്റെ പ്രധാന ആസ്ഥാനമാണ് മൊഗാദിഷു. വിമാനത്താവളത്തിലും സമീപപ്രദേശങ്ങളിലും വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്.
സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം അല്‍ഖ്വയ്ദയുമായി ബന്ധമുള്ള അല്‍ ശബാബ് ഏറ്റെടുത്തു. 2011 മുതലാണ് അല്‍ ശബാബ് കലാപകാരികള്‍ സൊമാലിയ, കെനിയ തുടങ്ങിയ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ശക്തിയാര്‍ജിച്ചത്. ഇതിനെതിരെയാണ് ആഫ്രിക്കന്‍ യൂനിയന്‍ മിഷന്‍ പ്രവര്‍ത്താനമാരംഭിച്ചത്.