മുംബൈ-പുണെ എക്സ്പ്രസ് ഹൈവേയിൽ കാർ മറിഞ്ഞ് ആറ് എഞ്ചിനീയറിങ് വിദ്യാർഥികൾ മരിച്ചു.

03:35 PM 26/07/2016
images
മുംബൈ: മുംബൈ-പുണെ എക്സ്പ്രസ് ഹൈവേയിൽ കാർ മറിഞ്ഞ് ആറ് എഞ്ചിനീയറിങ് വിദ്യാർഥികൾ മരിച്ചു. പൂണെക്ക് സമീപം കംഷേത് ടണലിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ വിദ്യാർഥികൾ സഞ്ചരിച്ച മാരുതി സിയാസ് കാറാണ് മറിഞ്ഞത്.

മരിച്ച നാല് പേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ആദിത്യ ബന്ദാർക്കർ, യാഷ് ശിറാലി, അക്ഷയ് ഭിലാരെ, അഭിഷേക് റോയ് എന്നിവരാണ് മരിച്ചത്. നാല് വിദ്യാർഥികൾ അപകട സ്ഥലത്തും രണ്ടുപേർ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. ഹൈവേയിലൂടെ അമിത വേഗത്തിൽ വരുന്നതിനിടെ നിയന്ത്രണം വിട്ടാണ് കാർ മറിഞ്ഞതെന്നും പൊലീസ് അറിയിച്ചു.