മേൽക്കൂര തകർന്നുവീണ് തൊഴിലാളികൾക്ക് പരിക്ക്.

07:12 pm 11/5/2017

മക്ക: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തി​​​െൻറ മേൽക്കൂര തകർന്നുവീണ് തൊഴിലാളികൾക്ക് പരിക്ക്. മുഖത്വത് വലിയുൽ അഹ്ദിൽ ബുധനാഴ്​ച ഉച്ചയോടടുത്താണ് നിർമാണത്തിലിരിക്കുന്ന കെട്ടിടം വീണതെന്ന് മക്ക സിവിൽ ഡിഫൻസ്​ വക്താവ് കേണൽ റാഇദ് അൽമുൻതസരി പറഞ്ഞു.
കോൺക്രീറ്റിനിടെ താങ്ങ് കൊടുത്ത മരം തകർന്നാണ് അപകടം. നാല് തൊഴിലാളികൾക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുമായി സഹകരിച്ച് അപകട കാരണമറിയാൻ നടപടികളാരംഭിച്ചതായും സിവിൽ ഡിഫൻസ്​ വക്താവ് പറഞ്ഞു.