മോദിയും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോയും തമ്മിൽ ചർച്ച നടത്തി

08:10 am 20/6/3017

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോയും തമ്മിൽ ചർച്ച നടത്തി. ജസ്റ്റിൻ ട്രുഡോയാണ് ടെലഫോണിൽ മോദിയെ ബന്ധപ്പെട്ടത്. കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തെന്നാണ് വിവരം. പാരീസ് ഉടമ്പടി സംബന്ധിച്ച കാര്യങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ചാണ് ഇരുവരും പ്രധാനമായും ചർച്ച ചെയ്തതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

കനേഡിയൻ കോൺഫെഡറേഷന്‍റെ 150ാം വാർഷികത്തിന് മോദി ആശംസകളറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചും വിവിധ മേഖലകളിൽ സഹകരണം ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തെന്നാണ് വിവരം.