താലിബാൻ ഭീകരരുമായി അഫ്ഗാൻ സൈന്യം നടത്തിയ ശക്തമായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

08:10 am 20/6/2017


കാബൂൾ: താലിബാൻ ഭീകരരുമായി അഫ്ഗാൻ സൈന്യം നടത്തിയ ശക്തമായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. 16 ഭീകരരെ പിടികൂടിയെന്ന് അഫ്ഗാൻ സ്പെഷ്യൽ ഓപ്പറേഷൻ ഫോഴ്സ് അറിയിച്ചു.

കണ്ഡഹാർ പ്രവിശ്യയിലാണ് ഏറ്റുമുട്ടൽ നടന്നത്. 16ൽ 11 തീവ്രവാദികളെയും പിടികൂടിയത് കണ്ഡഹാറിൽ നിന്നാണെന്നാണ് വിവരങ്ങൾ. അഞ്ച് പേരെ പിടികൂടിയത് ഷിൻവാർ ജില്ലയിലെ നങ്കർഹർ പ്രവിശ്യയിൽ നിന്നാണെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.