മോളി ജോയി (59) ഡിട്രോയിറ്റില്‍ നിര്യാതയായി

01:10pm 30/4/2016
Newsimg1_47027166
ഡിട്രോയിറ്റ് : നീണ്ടൂര്‍ വെട്ടിക്കാട്ടില്‍ ജോയിയുടെ ഭാര്യ മോളി ജോയി (59) ഡിട്രോയിറ്റില്‍ നിര്യാതയായി. സംസ്‌കാരം പിന്നിട്. മക്കള്‍ : വിനീത് , ഗിഫ്ടി ചാഴികാട്ട്. സഞ്ജു ചാഴികാട്ട് എക മരുമകന്‍ ആണ്. വാകത്താനം ആയിരംതെക്കില്‍ ചെറിയാന്‍ മറിയാമ്മ ദമ്പതികളുടെ പുത്രിയാണ് പരേത.

സഹോദരങ്ങള്‍ : തങ്കമ്മ ചാക്കോ കുന്നിരിക്കല്‍ മനക്കല്‍, ഡിട്രോയിറ്റ്, മേരികുട്ടി മാത്യൂ ഞെറളക്കാട്ട് തുരുത്തിയില്‍, ഡിട്രോയിറ്റ്, ലൂക്കോസ് ഫിലിപ്പ് ആയിരംതെക്കില്‍, ഡിട്രോയിറ്റ്, സഖറിയ ഉതുപ്പ് ആയിരംതെക്കില്‍, തോമസ്‌കുട്ടി ഉതുപ്പ് ആയിരംതെക്കില്‍, സാലി ജോസ് മന്നം തറയില്‍, ഫിലാഡെല്‍ഫിയ.

സംസ്‌കാര ശുശ്രൂഷകള്‍:
വെയ്ക്ക് സര്‍വ്വീസ് : മേയ് 1 ഞായറാഴ്ച രാവിലെ 9 മണിമുതല്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ദൈവാലയം, ഡിട്രോയിറ്റ്. തുടര്‍ന്ന് ദിവ്യബലിയും, ദിവ്യബളിയെ തുടര്‍ന്ന് 11 മാ ന് സംസ്‌കാര ശുശ്രൂഷകള്‍ പള്ളിയില്‍ ആരംഭിച്ച് ബെര്‍ക്ക്‌ളിയിലെ റോസ് ലാന്‍ഡ് സെമിത്തേരിയില്‍ നടത്തപ്പെടുന്നതാണ്. ശുശ്രൂഷകള്‍ ക്‌നാനായ വോയിസിലും കെ വി ടീവിയിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 248 795 3688.