മ്യാന്‍മറിന് മേല്‍ ചുമത്തിയിരുന്ന സാമ്പത്തിക ഉപരോധം അമേരിക്ക പിന്‍വലിച്ചു.

04:05 pm 8/10/2016

images

വാഷിങ്​ടൺ : മ്യാന്‍മറിന് മേല്‍ ചുമത്തിയിരുന്ന സാമ്പത്തിക ഉപരോധം അമേരിക്ക പിന്‍വലിച്ചു. അമേരിക്കന്‍ കോണ്‍ഗ്രസിന് അയച്ച കത്തിലാണ് പ്രസിഡൻറ്​ ബറാക്ക്​ ഒബാമ ഇക്കാര്യം അറിയിച്ചത്. മ്യാൻമറിൽ ജനാധിപത്യ ഭരണകൂടം നിലവിൽ വന്ന സാഹചര്യത്തിലാണ്​ അമേരിക്കയുടെ പുതിയ നടപടി. കഴിഞ്ഞ മാസം​ ഒബാമയുമായി നടത്തിയ കൂടിക്കാഴ്​ചയിൽ ഒാങ്​സാൻ സൂചി ഉപരോധം പിൻവലിക്കാൻ അമേരിക്കയോട്​ ആവശ്യപ്പെട്ടിരുന്നു.

സൈനിക ഭരണകൂടത്തിനെതിരെ 19 വര്‍ഷം നീണ്ട ഉപരോധമാണ് അമേരിക്ക പിന്‍വലിക്കുന്നത്. മ്യാൻമറി​െൻറ സാമ്പത്തിക വ്യാപാര വളർച്ചക്ക്​ ഇത്​ ഗുണകരമാകും. എന്നാൽ, ഇപ്പോഴും മ്യാൻമറി​െൻറ പല ഭാഗങ്ങളിലും സൈനിക ഭരണം​ തുടരുന്നതായി വിമർശനങ്ങൾ നിലനിൽക്കുന്നുണ്ട്​.