യു,എസില്‍ നേതാവിനെതിരേ വെടിയുതിര്‍ത്ത അക്രമിയെ വെടിവച്ചുകൊന്നു

10:07 am 15/6/2017


വാഷിങ്ടന്‍: ബേസ്‌ബോള്‍ പരിശീലനത്തിനിടെ, യുഎസ് കോണ്‍ഗ്രസിലെ പ്രമുഖ റിപ്പബ്ലിക്കന്‍ അംഗം സ്റ്റീവ് സ്കലിസെക്കു വെടിയേറ്റു. ആശുപത്രിയിലെത്തിച്ച സ്കലിസെ(51)യുടെ പരുക്കു ഗുരുതരമല്ലെന്നാണു വിവരം. സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കം മറ്റു ചിലര്‍ക്കും പരുക്കേറ്റു. അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു.

വെര്‍ജിനിയയിലെ അലക്‌സാന്‍ഡ്രിയയില്‍ ബേസ്‌ബോള്‍ മൈതാനത്തു ബുധനാഴ്ച രാവിലെ സെനറ്റര്‍മാരും കോണ്‍ഗ്രസ് അംഗങ്ങളുമായ 25 റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ പരിശീലനം നടത്തുമ്പോഴാണു വെടിവയ്പുണ്ടായത്. റൈഫിളുമായെത്തിയ അക്രമി മൈതാനത്തിന്റെ വേലിക്കെട്ടിനു പുറത്തുനിന്നാണു നിറയൊഴിച്ചത്. യുഎസ് ജനപ്രതിനിധി സഭയില്‍ ലൂയിസിയാനയില്‍ നിന്നുള്ള അംഗമാണു സ്കലിസെ.