യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ അഫ്ഗാനിലെ ഐഎസ് നേതാവ് കൊല്ലപ്പെട്ടു

08: 55 am 13/8/2016
download (11)
കാബൂള്‍: യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ അഫ്ഗാനിസ്ഥാനിലെ ഇസ്‌ലാമിക് സ്റ്റേറ്റ് നേതാവ് ഹഫീസ് സെയ്ദ് ഖാന്‍ കൊല്ലപ്പെട്ടു. ജൂലൈ 26ന് കിഴക്കന്‍ പ്രവിശ്യയായ നന്‍ഗര്‍ഹറിലെ അച്ചിന്‍ മേഖലയില്‍ നടത്തിയ പൈലറ്റില്ലാ ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് യുഎസ് വിശ്വസിക്കുന്നത്. എന്നാല്‍ പൈലറ്റില്ലാ ആക്രമണത്തില്‍ നിന്ന് സെയ്ദ് ഖാന്‍ രക്ഷപ്പെട്ടതായി ഐഎസ് അറിയിച്ചു.

കാബൂളില്‍ ഷിയ മുസ്‌ലിംകളുടെ റാലിക്ക് നേരെ ഐഎസ് നടത്തിയ ആക്രമണത്തില്‍ 80 പേര്‍ കൊലപ്പെട്ടിരുന്നു. ഇതിനു മൂന്നുദിവസം പിന്നിട്ടപ്പോഴാണ് ഐഎസിനെതിരെ യുഎസ് ഡ്രോണ്‍ ആക്രമണം നടത്തിയത്.