യു.എന്‍. മിഗ്രാന്റ്‌സ് ദിനം ഡിസംബര്‍ 18-ന്

07:59 pm 17/12/2016

– ഡേവിസ് വടക്കുംതല
Newsimg1_32189138
ജനിച്ച സ്വന്തം നാട്ടില്‍ നിന്നും ഏതു കാരണവശാലും പാലായനം ചെയ്തവര്‍ക്കുവേണ്ടി “ഇന്റര്‍നാഷണല്‍ മിഗ്രാന്റ്‌സ് ഡെ’ എന്ന് യു.എന്‍ അസംബ്ലി ഉറപ്പിച്ച് തീരുമാനിച്ചിട്ട് വര്‍ഷങ്ങള്‍ അനേകമായി. പിറന്ന നാട്ടില്‍ നിന്നും കൂടുതലായി യുദ്ധക്കെടുതിമൂലം ചെറുതും, ഉയര്‍ന്ന ജോലികള്‍ക്കോ, വിദ്യാഭ്യാസപരമായോ അനേകങ്ങള്‍ സ്വയജീവിതനിലവാരം ഉയര്‍ത്തുവാനുള്ള അന്വേഷണത്തില്‍ പലപ്പോഴും സ്വന്തം ജീവനും, ആരോഗ്യവും ഭാവിയും ബലികൊടുക്കുകയും നല്ലൊരു ഭാഗം ബന്ധുക്കള്‍ക്കും, നാടിനും അതുമൂലം ലോകത്തിനു മുഴുവന്‍ ഗുണം ചെയ്യുന്നവര്‍ അനേക ലക്ഷങ്ങളോ, അതിലുപരി ലോക ഉന്നമനത്തിന്, ലോക ബാങ്ക് നല്‍കുന്നതിനേക്കാള്‍ അനേക മടങ്ങാണ് അവരുടെ കഠിനാധ്വാനത്തിന്റെ “സാമ്പത്തിക ശക്തി’ എന്ന കണ്ടെത്തലും അവരെ ബലപ്പെടുത്തേണ്ടത് അത്യാവശ്യാണ് എന്ന ചിന്തയാണ് യു.എന്‍ ഡിസംബര്‍ 18-ന് മിഗ്രാന്റ്‌സ് ദിനം ആചരിക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ നമ്മുടെ കേരളം ഇതിന് എത്രമാത്രം പ്രധാന്യം നല്‍കുന്നു? നല്ല ഉദ്ദേശങ്ങളും ചില പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട് എങ്കിലും മുന്‍കാലങ്ങളില്‍ പ്രവാസികളുടെ പണം കേരള സമ്പത്തിന്റെ നട്ടെല്ലായിരുന്നു എന്ന് പ്രസംഗങ്ങളില്‍ കൊട്ടിഘോഷിക്കുന്നത് പതിവായിരുന്നു. ഈ പ്രവാസി മലയാളികളുടെ, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലുള്ള സാധാരണ ജോലിക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് എന്തെല്ലാം ഇനിയും ചെയ്യേണ്ടിയിരിക്കുന്നു. പ്രവാസികളുടെ ഉന്നമനത്തിന് യഥാകാലങ്ങളില്‍ പലതും നടക്കാതെ പോകുന്നത് കാരണം എന്ത്? വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ താത്പര്യക്കുറവാണോ? അതിലുപരിയായി പ്രവാസി മലയാളികളുടെ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കാനുള്ള ശക്തിയും, ധാര്‍മ്മികതയില്ലാത്തതുമാണോ? പലപ്പോഴും കണ്ടുവരുന്നത് വിദേശ മലയാളികള്‍ വിദേശത്ത് നിന്ന് അമിതമായി നാട്ടിലെ രാഷ്ട്രീയ ചേരികള്‍ക്ക് ഒപ്പം നില്‍ക്കുകയും, രൂക്ഷമായ പ്രവാസി പ്രശ്‌നങ്ങളില്‍ നിഷ്പക്ഷത പലിക്കാത്തതും, ഒത്തൊരുമിക്കാത്തത് തന്നെ വ്യക്തിഗത നേട്ടങ്ങള്‍ ലക്ഷ്യംകണ്ട് പ്രവര്‍ത്തിക്കുകയും, പൊതുപ്രവര്‍ത്തനങ്ങളില്‍ തുറന്ന ശൈലി (Transparent) ഇല്ലാത്തതും മൂലമുള്ള പ്രവാസികളുടെ പ്രവര്‍ത്തനങ്ങളാണ് അതുമൂലം നാടിന്റെ ചേരി ഇല്ലാത്ത ഉന്നമനത്തിന് അര്‍ഹിക്കുന്നവ പലപ്പോഴും കിട്ടാതെ പോകുന്നു.

പല പ്രവാസി പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത്, രാഷ്ട്രീയ കക്ഷികള്‍ പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളില്‍, കാര്യനടത്തിപ്പില്‍ കക്ഷിരാഷ്ട്രീയ ചേരികള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ എന്ന്! എന്നാല്‍ നാടിന്റെ വളര്‍ച്ചയില്‍ പ്രവാസി മലയാളികളുടെ തിളങ്ങുന്ന നേട്ടമായ കൊച്ചി വിമാനത്താവളം പോലെ മറ്റ് എത്രയോ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ഉദാഹരണത്തിന് നാട്ടിലെ ദൂരവ്യാപക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന – ഇനിയും കൂടുതല്‍ ഉണ്ടാക്കാവുന്ന മാലിന്യനിര്‍മ്മാര്‍ജ്ജന അവസ്ഥ. അത്യാധുനിക അറിവ് ഈ പ്രശ്‌നത്തിലേക്ക് ടെക്‌നോളജി കൊണ്ടുവരാനുള്ള വിദേശ മലയാളികളുടെ പരിശ്രമം ഉപയോഗപ്പെടുത്താവന്‍ കഴിയാത്തത് ഈ ലേഖകന് നേരിട്ട് അറിയാം.

നാട്ടില്‍ പ്രവാസികള്‍ക്കുവേണ്ടി പലവിധ സംരംഭങ്ങള്‍ ഉണ്ടെങ്കിലും അവ എത്രമാത്രം പ്രവാസികളില്‍ എത്തിച്ചേരുന്നുണ്ട്? ജോലി നല്‍കാം എന്ന് ചതിയിലൂടെ ലക്ഷങ്ങള്‍ കൈപ്പറ്റി വിദേശത്ത് നരകയാതന അനുഭവിക്കേണ്ടിവരുന്ന മലയാളികളുടെ വാര്‍ത്തകള്‍ കൂടെക്കൂടെ ഇപ്പോഴും അറിയേണ്ടിവരുന്നത് എന്തുകൊണ്ട്? ഇന്ത്യപോലെ തന്നെ വിദേശ ജോലിക്ക് ആളുകളെ അയയ്ക്കുന്ന ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ OIM, ILO നിയമ വ്യവസ്ഥകള്‍ എങ്ങനെ നന്നായി പരിപാലിക്കുന്നു എന്ന് അറിയേണ്ടതുണ്ട്. കേരളം, ഇന്ത്യ വിട്ടുപോയി പ്രവാസികളാകുന്നവരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത് ഗുണകരമായിരിക്കുമോ? എങ്ങനെ, ആര്‍ക്ക് ഇത് ശേഖരിക്കാന്‍ കഴിയും? വിദേശ മലയാളി സമൂഹത്തെ രാഷ്ട്രീയഭേദം ഇല്ലാതെ ഗ്രൂപ്പുകള്‍ക്ക് അതീതമായി കേരള ഭരണ നേതൃത്വത്തിന് എങ്ങനെ സഹായിക്കാന്‍ കഴിയും? ലോകമെമ്പാടുമുള്ള പ്രവാസി സമൂഹം “ഡിയാസ്‌പോറ’ മലയാളികളുടെ ഗെറ്റോകള്‍ വിട്ട് ലോക പ്രവാസി മേഖലകള്‍ വഴി എങ്ങനെ വളര്‍ച്ചയും, പ്രവാസി കര്‍മ്മപ്രവര്‍ത്തനങ്ങള്‍ക്ക് മിഗ്രാന്റ്‌സ് ലോക സാമ്പത്തിക സഹായങ്ങള്‍ നേടിയെടുക്കാം. എല്ലാവിധത്തിലും പ്രത്യേകിച്ച് പ്രവാസി അംഗസംഖ്യയിലും മുന്‍നിരയില്‍ നില്‍ക്കുന്ന മലയാളിക്ക് എങ്ങനെ ഇത്തരം ലോക പ്രസ്ഥാനങ്ങളില്‍ നേതൃനിരയില്‍ എത്താന്‍ കഴിയും എന്നെല്ലാം ചിന്തിക്കാന്‍ പ്രവാസി സംഘടനകള്‍ക്കും, അവരുടെ ക്ഷേമങ്ങള്‍ ഉദ്ദേശിക്കുന്നവരും ലക്ഷ്യംവെയ്‌ക്കേണ്ടതാണ്. കേരള സമ്പത്തിന് 60,000 കോടി പ്രവാസി നിക്ഷേപം നല്‍കുന്ന വന്‍കിട ബിസിനസുകാര്‍ മാത്രമല്ല, പ്രത്യുത ചെറിയ ചെറിയ ജോലി ചെയ്ത് വളരെ സൂക്ഷിച്ചുകൊണ്ടുവരുന്ന വിദേശ പണം ഇന്നും കേരളത്തിന് അനിവാര്യമെങ്കില്‍ ഈ വലിയ നിക്ഷേപം തുടരാന്‍, അതില്‍ എത്രകോടി പ്രവാസി മലയാളിക്കുവേണ്ടി, അവരുടെ ഉന്നമനത്തിനുവേണ്ടി മാറ്റിവെയ്‌ക്കേണ്ടതുണ്ട് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കേരള പ്രവാസി മലയാളികളുടെ കണക്കിനേക്കാള്‍ കുറവ് ജനസംഖ്യയും, അവര്‍ വഴിയുള്ള വരുമാനം തുച്ഛമായുള്ള രാജ്യങ്ങള്‍ പോലും ഈ കാര്യത്തില്‍ വളരെ ശ്രദ്ധ ചെലുത്തുന്നത് കാണാം. പ്രവാസിദിനം ഇന്ത്യയില്‍ നടക്കുന്നുണ്ട് എങ്കിലും യു.എന്‍ നിര്‍ദേശിച്ച് അംഗീകരിച്ച് മിഗ്രാന്റ്‌സ് ദിനം കേരളത്തില്‍ നടപ്പിലാക്കാന്‍, തുടര്‍ന്ന് ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ പ്രവാസികള്‍ക്കും നാട്ടിലുള്ളവര്‍ക്കും ഒരുനിമിഷം കഴിഞ്ഞാല്‍, യു.എന്‍ അസംബ്ലി തീരുമാനം കേരളത്തില്‍ നടപ്പിലായി എന്നും കരുതാം.

ലേഖകന്‍: ഡേവിസ് വടക്കുംതല, പ്രവാസി മലയാളി, കേരള, ലോക മലയാലി നേതൃത്വത്തിലും പ്രവര്‍ത്തിക്കുന്ന GFMD (Global Forum on Migration and Devolopment) രണ്ടുതവണ തെരഞ്ഞെടുത്ത് പങ്കെടുക്കുകയും, പ്രവര്‍ത്തിക്കുകയും ജര്‍മ്മന്‍ സിറ്റിയില്‍ Advisory Council- Integration & Migration അംഗവുമാണ്.

I request the support of all Malayalee leaders in Kerala and globally for following project. It can be implemented only Esspecialy by the help of Civil society organization in its grass-root level in Kerala and by such other Pravasi organisations and Individuals.

International Forum on Migration and Labor (IFML)
Chair: Thekumthala Davis,
Berlin, Germany.
E-mail: dthek@web.de.
Tel:0049-15 7743 59 42
Project plan 2016- 2018 (Eight points plan)