യു.എസ് ഓപണ്‍: ദ്യോകോവിച് – വാവ്റിങ്ക ഫൈനല്‍

08: 40 AM 11/09/2016
images (5)
ന്യൂയോര്‍ക്: സീസണിലെ അവസാന ഗ്രാന്‍ഡ്സ്ളാം ടൂര്‍ണമെന്‍റായ യു.എസ് ഓപണ്‍ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരവും ടോപ്സീഡും നിലവിലെ ജേതാവുമായ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച് മൂന്നാം സീഡ് സ്വിറ്റ്സര്‍ലന്‍ഡിന്‍െറ സ്റ്റാന്‍സിസ്ളാവ് വാവ്റിങ്കയെ നേരിടും.
സെമിയില്‍ ദ്യോകോവിച് 6-3, 6-2, 3-6, 6-2ന് 10ാം സീഡ് ഫ്രാന്‍സിന്‍െറ ഗെയ്ല്‍ മോണ്‍ഫില്‍സിനെ തോല്‍പിച്ചപ്പോള്‍ ആറാം സീഡ് ജപ്പാന്‍െറ കെയ് നിഷികോറിക്കെതിരെ 4-6, 7-5, 6-4, 6-2നായിരുന്നു വാവ്റിങ്കയുടെ വിജയം. ദ്യോകോവിച്ചിനെതിരെ മോണ്‍ഫില്‍സ് താല്‍പര്യമില്ലാത്തതുപോലെ കളിച്ചതിനത്തെുടര്‍ന്ന് കാണികളുടെ കൂക്കിവിളിക്ക് ഫ്രഞ്ച് താരം ഇരയായി. ആദ്യ സെറ്റില്‍ തുടര്‍ച്ചയായ അഞ്ചു ഗെയിമുകള്‍ വഴങ്ങി 0-5ന് പിന്നിലായപ്പോഴാണ് മോണ്‍ഫില്‍സ് കോര്‍ട്ടില്‍ അനങ്ങാതെനിന്ന് പന്തുകള്‍ ദ്യോകോവിച്ചിന് നേര്‍ക്ക് അടിച്ചുകൊടുത്ത് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് നിരക്കാത്ത രീതിയില്‍ കളിച്ചത്.

ക്വാര്‍ട്ടറില്‍ ആന്‍ഡി മറെയെ അട്ടിമറിച്ചത്തെിയ നിഷികോറി അതേ ഫോമിലായിരുന്നു വാവ്റിങ്കക്കെതി െആദ്യ സെറ്റില്‍. രണ്ടാം സെറ്റിലും എതിരാളിയെ ബ്രേക്ക് ചെയ്ത് തുടങ്ങിയ ജപ്പാന്‍ താരത്തിന് പക്ഷേ, പിന്നീട് താളം നഷ്ടമായി. പതിയെ ഫോമിലേക്കുയര്‍ന്ന സ്വിസ് താരം പിന്നീട് തുടര്‍ച്ചയായ മൂന്നു സെറ്റുകളും നേടി ഫൈനലിലേക്ക് കുതിച്ചു.