റിയലന്‍സ് ജിയോ നിരക്കുകള്‍ പ്രഖ്യാപിച്ചു

12.27AM 03-09-2016
reliance-jio-4g
രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളെ അമ്പരിപ്പിച്ച് റിയലന്‍സ് ജിയോ. പരിധികളില്ലാത്ത 4ജി ഇന്റര്‍നെറ്റ് മൂന്നു മാസത്തേക്ക് സൗജന്യമായി ട്രയല്‍ ഓഫര്‍ നല്‍കിയാണ് ജിയോ തങ്ങളുടെ ടെസ്റ്റിംഗ് ആരംഭിച്ചത്. തുടര്‍ന്നുള്ള നിരക്ക് സംബന്ധിച്ച് വ്യാപകമായ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിന് പരിഹാരമായാണ് റിയലന്‍സ് ജിയോ സ്ഥാപകന്‍ മുകേഷ് അംബാനി ജിയോ നിരക്കുകള്‍ പരിചയപ്പെടുത്തിയത്.
ജിയോ ഓഫറുകള്‍ ഇങ്ങനെ
റോമിങ് അടക്കം ഫോണ്‍കോളുകളും എസ്എംഎസുകളും തികച്ചും സൗജന്യം
ഒരു ജിബി 4 ജി ഡാറ്റയ്ക്ക് അമ്പത് രൂപയാണ് നിരക്ക്. ഒരു എംബി ഡാറ്റക്ക് വെറും 5 പൈസയായിരിക്കും ഈടാക്കുക.
സെപ്തംബര്‍ അഞ്ചാം തീയതി മുതല്‍ ഡിസംബര്‍ 31 വരെ ജിയോ സര്‍വ്വീസ് എല്ലാവര്‍ക്കും സൗജന്യമായി തന്നെ ലഭ്യമാകും.
വിശേഷ ദിനങ്ങളില്‍ ഓഫറുകള്‍ റദ്ദാക്കുന്ന രീതി ജിയോയിലുണ്ടാകില്ല.
ഡാറ്റാ ഉപഭോഗത്തിനോ വോയിസ് കോളിനോ ഏതെങ്കിലും ഒന്നിനു മാത്രം ആയിരിക്കും നിരക്ക് ഈടാക്കുക.
വിദ്യാര്‍ഥികള്‍ക്ക് 25 ശതമാനം അധിക ഡാറ്റ നല്‍കും.
28 ദിവസത്തെ കാലാവധിയില്‍ 300 എംബിക്ക് 149 രൂപ എന്ന നിരക്കിലാണ് ജിയോ 4ജി താരിഫുകള്‍ തുടങ്ങുന്നത്.
499 രൂപക്ക് 4 ജിബി ഡാറ്റയും രാത്രി പരിധിയില്ലാത്ത ഡാറ്റാ ഉപഭോഗവും,
999 രൂപക്ക് 10 ജിബി 4 ജി ഡാറ്റയും 20 ജിബി വൈഫൈ ഉപഭോഗവും രാത്രി പരിധിയില്ലാത്ത ഡാറ്റാ ഉപഭോഗവും ജിയോ വാഗ്ദാനം ചെയ്യുന്നു.
149 രൂപ മുതല്‍ 4999 രൂപ വരെയാണ് ജിയോയുടെ താരിഫുകള്‍.