റ്റാമ്പായില്‍ ഫയര്‍ ഓഫ് പെന്തക്കോസ്ത് വളര്‍ച്ചാ ധ്യാനം നടത്തുന്നു

09:43am 9/8/2016

Newsimg1_15487821
ഫ്‌ളോറിഡ: അമേരിക്കയില്‍ മരിയന്‍ ടിവിയിലൂടെയും, നിരവധിയായ ധ്യാനങ്ങളിലൂടെയും കഴിഞ്ഞ 16 വര്‍ഷമായി ആത്മീയ കൊടുങ്കാറ്റ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ക്യൂന്‍ മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ഫൊറോനാ പള്ളിയില്‍ വച്ച് സെപ്റ്റംബര്‍ 2,3,4 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ റ്റാമ്പായിലേയും, മയാമിയിലേയും, ഓര്‍ലാന്റോയിലേയും, ഫോര്‍ട്ട് ലോഡര്‍ഡെയ്‌ലിലേയും ദൈവജനത്തെ ഒരുമിച്ചു ചേര്‍ത്തുകൊണ്ട് “Fire of Pentcost ‘ വളര്‍ച്ചാ ധ്യാനം നടത്തുന്നു.

കരുണയുടെ ഈ വര്‍ഷത്തില്‍ പ്രത്യേകമായി നടത്തപ്പെടുന്ന മൂന്നുദിവസത്തെ ധ്യാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത് അത്ഭുതകരമായ വരദാനങ്ങളാല്‍ ഏറെ അനുഗ്രഹിച്ചവരും, ഈ കാലഘട്ടത്തിന്റെ അഭിഷേകമായി മാറിയ ലോക പ്രശസ്ത വചനപ്രഘോഷകനുമായ റവ.ഫാ. ജോബി കാച്ചപ്പള്ളി, റവ.ഫാ. ജോസ് മണിയങ്ങാട്ട്, ബ്രദര്‍. പി.ഡി. ഡൊമിനിക്, ബ്രദര്‍ ബെന്നി ജോസഫ്, മിസ്സിസ് ഗ്രേയ്‌സ്‌മോള്‍ ഡൊമിനിക് എന്നിവരും ഗാനശുശ്രൂഷകള്‍ക്ക് അനുഗ്രഹീത ഗാനശുശ്രൂഷകന്‍ ബ്രദര്‍. പോള്‍സണ്‍ ജോസഫും നേതൃത്വം നല്‍കുന്നതാണ്. യുവജനങ്ങള്‍ക്കുവേണ്ടി ജോണി അങ്ങാടിയത്തിന്റെ നേതൃത്വത്തില്‍ ഇംഗ്ലീഷിലുള്ള പ്രത്യേക ധ്യാനവും ഉണ്ടായിരിക്കും.

സെപ്റ്റംബര്‍ രണ്ടാംതീയതി വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് എട്ടുമണി വരേയും, മൂന്നാം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 8 മണി വരേയും, നാലാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 മണി വരെയുമാണ് ധ്യാന സമയം. ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. (രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല). ധ്യാന ദിവസങ്ങളില്‍ പ്രത്യേകമായി രോഗശാന്തി പ്രാര്‍ത്ഥനകളും, ആന്തരിക സൗഖ്യ പ്രാര്‍ത്ഥനകളും, അഭിഷേക പ്രാര്‍ത്ഥനകളും, കൗണ്‍സിലിംഗ് ശുശ്രൂഷകളും ഉണ്ടായിരിക്കുന്നതാണ്. സഭാ വ്യത്യാസമെന്യേ ഏവര്‍ക്കും ഈ വളര്‍ച്ചാ ധ്യാനത്തില്‍ പങ്കെടുക്കാവുന്നതാണ്. താമസ സൗകര്യം വേണ്ടവര്‍ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ഡൊമിനിക് മഠത്തികളത്തില്‍ (വികാരി) 813 330 6672, തോമസ് റെനി (ട്രസ്റ്റി) 352 238 0437, ജെസ്സി തോമസ് (813 716 2886), ലൂമോന്‍ തറയില്‍ (813 325 7546), റെനി & സിരി (813 451 7403), ഹണി സ്റ്റെജോ (516 732 1054), സാബൂ & സോയ (813 438 9251), കുഞ്ഞുമോള്‍ പുതുശേരി (813 298 9664), റോസി ജോസ് (813 458 2966), മനോജ് & ബിനു (813 385 2890), ജോസ്‌മോന്‍ & ജിഷ (813 787 1053), ഓര്‍ലാന്റോ: സണ്ണി ജേക്കബ് (215 620 9403), അലീസ് മഞ്ചേരി (407 697 8246), സെലിന്‍ & ജോമിച്ചന്‍ (407 738 3236), മിയാമി: ജോപ്പന്‍ & വത്സ (305 732 8970), ഫോര്‍ട്ട് ലോഡര്‍ഡെയില്‍: പുഷ്പ (954 224 8970), ജിമ്മി & സജിനി (786 382 9051), അലക്‌സ് & ബിനു (954 309 7023), ടോമി & ഷൈനി (954 682 8384), ജോസ് & സെലിന്‍ (954 662 5510). For Accomadation Requirements Contact: Jessy Thomas 813 716 2886, Online Registration: www.mariantvworld.org