ലഫ്​റ്റനൻറ്​ ഗവർണർ നജീബ്​ ജങ്​ രാജി വെച്ചു.

11:47 pm 22/12/2016
download
ന്യൂഡൽഹി: ലഫ്​റ്റനൻറ്​ ഗവർണർ നജീബ്​ ജങ്​ രാജി വെച്ചു. പദവിയിൽ നിന്ന് രാജിവെക്കുന്നതായി അറിയിച്ച്​ നജീബ്​ ജങ്​ കേന്ദ്രസർക്കാറിന്​ കത്ത്​ കൈമാറി.

2013 ജൂലൈ 18 നാണ്​ നജീബ്​ ജങ്​ ഡൽഹിയുടെ 20ാമത്​ ലഫ്​. ഗവർണറായി സ്ഥാനമേറ്റത്​. പദവിയുടെ കാലാവധി കഴിയുന്നതിന്​ 18 മാസം ബാക്കിയുള്ളപ്പോഴാണ്​ അദ്ദേഹം രാജി വെച്ചത്​. പ്രവര്‍ത്തന മേഖലയായ അക്കാദമിക രംഗത്തേക്ക്​ തന്നെ തിരിച്ചുപോകാനാണ് നജീബ് ജങ് ഉദ്ദേശിക്കുന്നതെന്ന് രാജ്ഭവന്‍ വക്താവ് വ്യക്തമാക്കി.

മധ്യപ്രദേശ് കേഡര്‍ 1973 ബാച്ച്​ ഐ.എ.എസ് ഓഫീസറായിരുന്ന നജീബ്​ ജങ്​ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയുടെ 13​ വൈസ് ചാന്‍സിലറായിരുന്നു. പെട്രാളിയം മന്ത്രാലയത്തിൽ ജോയിൻറ്​ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്​.

അരവിന്ദ് കെജ്​രി വാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സര്‍ക്കാരുമായുള്ള അധികാര തര്‍ക്കത്തിനിടയിലാണ്​ ജങ്ങി​െൻറ രാജി. ഭരണപരമായ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനായി ലഫ്. ഗവര്‍ണര്‍ നജീബ് ജങ് ഇടപെടുന്നുവെന്ന്​ ചൂണ്ടിക്കാട്ടി ഡല്‍ഹി സർക്കാർ നൽകിയ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്​.

കഴിഞ്ഞ രണ്ടു വർഷമായി സഹകരിച്ചതിന് മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രി വാളിനും ഡൽഹിയിലെ ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും അദ്ദേഹം നന്ദി അറിയിച്ചിട്ടുണ്ട്. അധ്യാപനത്തിലേക്ക് മടങ്ങുമെന്ന്​ നജീബ് ജങ് വ്യക്തമാക്കിയതായി ഒാഫീസ്​ വൃത്തങ്ങൾ അറിയിച്ചു.

അതേമസയം, നജീബ്​ ജങ്ങി​െൻറ രാജി അമ്പരിപ്പിച്ചുവെന്നും ഭാവിയിലെ ഉദ്യമങ്ങൾക്ക്​ ആശംസകളർപ്പിക്കുന്നുവെന്നും കെജ്​രിവാൾ ട്വിറ്റിലൂടെ അറിയിച്ചു.