കുഞ്ഞപ്പി ചാക്കോ (98) ഡാളസില്‍ നിര്യാതനായി

11:50 pm 22/12/2016

നിബു വെള്ളവന്താനം
Newsimg1_98715210
ഡാളസ്സ്: കുന്നത്തൂര്‍ തുരുത്തിക്കര മരുതിനാം വിളയില്‍ കുഞ്ഞപ്പി ചാക്കോ (98)
ഡിസംബര്‍ 21 ബുധനാഴ്ച പ്രാദേശിക സമയം വൈകിട്ട് 9:22 നുഡാളസില്‍ വെച്ച് തന്റെ മകന്റെ വസതിയില്‍ വെച്ച് കര്‍തൃസന്നിധിയില്‍ പ്രവേശിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗത്താല്‍ക്ഷീണാവസ്ഥയിലായിരുന്നു.

ഒരു പുരുഷായുസ്സു മുഴുവന്‍ പെന്തക്കോസ്ത് സത്യങ്ങള്‍ക്കു വേണ്ടി നിന്ന പിതാവ് കുന്നത്തൂര്‍ പ്രദേശത്ത് പെന്തക്കോസ്ത് സത്യങ്ങളുടെ ആദ്യഫലമായി വേര്‍തിരിക്ക പ്പെട്ട വിശാസിയായിരുന്നു. കല്ലട തരകന്‍പറമ്പില്‍ കുടുംബാംഗമായ കുഞ്ഞമ്മ യാണു ഭാര്യ. ദക്ഷിണേന്ത്യ ദൈവസഭ മുന്‍ ദേശീയ അദ്ധ്യക്ഷന്‍ ഡോ. ജോര്‍ജ്ജ് തരകന്‍ ഭാര്യാ സഹോദരന്‍ആണു.

മക്കള്‍: തങ്കമ്മ കുര്യന്‍, പൊടിയമ്മ ഏബ്രഹാം, പെണ്ണമ്മ മാത്യു, മേരിക്കുട്ടി വര്‍ഗ്ഗീസ്, പാസ്റ്റര്‍ കെ. ജോയി, കെ. ബാബു, റോസമ്മ മാത്യു, കെ. തോമസ് കുട്ടി. മരുമക്കള്‍: പാസ്റ്റര്‍ ടി. എല്‍. കുര്യന്‍ ( Late) പി. സി. ഏബ്രഹാം, മാത്യു മത്തായി, ടൈറ്റസ് വര്‍ഗ്ഗീസ്, സൂസമ്മ ജോയി, സിസിലാമ്മ ബാബു, ഷാജു മാത്യു, ഷേര്‍ലി തോമസ്.

പരേതനു 24 പേരക്കുട്ടികള്‍ ഉണ്ട്. ഭൗതീകശരീരം ഡിസംബര്‍ 30 വെള്ളിയാഴ്ച വൈകിട്ട് 6:30 നു ഗാര്‍ലന്‍ഡിലുള്ള ഐ. പി. സി. ഹെബ്രോന്‍ (1751 Wall tSreet, Garland, Texas 75041) സഭാമന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വെയ്ക്കുകയും, തുടര്‍ന്ന് അനുസ്മരണ സമ്മേളനവും ഉണ്ടായിരിക്കും. ശനിയാഴ്ച 31നുരാവിലെ 9:30യ്ക്ക് സഭാമന്ദിരത്തില്‍ വെച്ച ശവസംസ്കാര ശുശ്രൂഷകള്‍ ആരംഭിയ്ക്കും, തുടര്‍ന്ന് റെസ്റ്റ് ഹെവന്‍ മെമ്മോറിയല്‍പാര്‍ക്കില്‍ (2500 State Hwy 66 East, Rockwall, Texas 75087) ഭൗതീക ശരീരം സംസ്കരിക്കും. Live @ Thoolikausa.com

വാര്‍ത്ത: നിബു വെള്ളവന്താനം