ലാപ്ടോപ്പുകളും പുസ്തകങ്ങളും സ്വീകരിച്ച് കാഷ്മീരിലെ വിദ്യാർഥികൾ കലാപം അവസാനിപ്പിക്കണമെന്ന് കരസേനാ മേധാവി

07:22 am 14/6/2017


ന്യൂഡൽഹി: ലാപ്ടോപ്പുകളും പുസ്തകങ്ങളും സ്വീകരിച്ച് കാഷ്മീരിലെ വിദ്യാർഥികൾ കലാപം അവസാനിപ്പിക്കണമെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. കാഷ്മീരിലെ തലമുറയെ കലാപങ്ങൾ തകർക്കുകയാണെന്നും ഐഐടി പരീക്ഷ എഴുതാനെത്തിയ കാഷ്മീരിലെ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ റാവത്ത് പറഞ്ഞു.

വിജയം എന്നത് എത്ര എളുപ്പമല്ലെങ്കിലും നിങ്ങൾ കാഷ്മീരി വിദ്യാർഥികൾക്കു തിളങ്ങുന്നു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കാഷ്മീർ താഴ്വരയിലുണ്ടായ കലാപങ്ങൾ ടൂറിസത്തെ തകർച്ചയിലേക്കു നയിച്ചു. കാഷ്മീർ സ്വർഗമാണ്. നാം അതിനെ മുന്പുള്ള നിലവാരത്തിലേക്കു വീണ്ടും തിരികെ കൊണ്ടുവരണമെന്നും റാവത്ത് പറഞ്ഞു.