ശേഖർ റെഡ്ഡിയുടെയും കൂട്ടാളികളുടെയും വസതികളിൽ നടത്തിയ റെയ്ഡിൽ വരുമാന നികുതി ഉദ്യോഗസ്ഥർ പിടികൂടിയ 50 കിലോഗ്രാം സ്വർണം എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ കണ്ടുകെട്ടി

07:20 am 14/6/2017

ചെന്നൈ: ഖനി മുതലാളി ജെ. ശേഖർ റെഡ്ഡിയുടെയും കൂട്ടാളികളുടെയും വസതികളിൽ നടത്തിയ റെയ്ഡിൽ വരുമാന നികുതി ഉദ്യോഗസ്ഥർ പിടികൂടിയ 50 കിലോഗ്രാം സ്വർണം എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ കണ്ടുകെട്ടി. 13.96 കോടി രൂപ വിലവരുന്ന സ്വർണക്കട്ടികളും ബിസ്കറ്റുകളുമാണു കണ്ടുകെട്ടിയത്. വിദേശവിനിയമയ നിയമപ്രകാരം ശേഖർ റെഡ്ഡി ഉൾപ്പെടെയുള്ളവർക്കെതിരേ സിബിഐ കേസെടുത്തിട്ടുണ്ട്.

97 കോടി രൂപയുടെ റദ്ദായ നോട്ടുകളും 34 കോടി രൂപയുടെ പുതിയ നോട്ടുകളും പിടിച്ചെടുത്തവയിൽപെടുന്നു. ശേഖർ റെഡ്ഡിയുടെ എസ്ആർഎസ് കന്പനിയിൽനിന്നു പിടിച്ചെടുത്ത 10 കോടി രൂപയുടെ പഴയ നോട്ടുകളും 6.5 കിലോഗ്രാം സ്വർണവും 34 കോടി രൂപയുടെ പുതിയ നോട്ടുകളും നേരത്തേ കണ്ടുകെട്ടിയിരുന്നു.