ക​ശാ​പ്പ് നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വ്യ​ക്ത​ത​യോ​ടെ ഭേ​ദ​ഗ​തി ചെ​യ്യു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ

07:19 am 14/6/2017

ന്യൂ​ഡ​ൽ​ഹി: കാ​ലി​ച്ച​ന്ത​ക​ളി​ലെ ക​ശാ​പ്പ് നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ച ഭേ​ദ​ഗ​തി ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ ഒ​ഴി​വാ​ക്കി കൂ​ടു​ത​ൽ വ്യ​ക്ത​ത​യോ​ടെ ഭേ​ദ​ഗ​തി ചെ​യ്യു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. ഭാ​ഷാ​പ​ര​മാ​യ സം​ശ​യ​ങ്ങ​ൾ ജ​നി​പ്പി​ക്കു​ന്ന വി​ജ്ഞാ​പ​ന​ത്തി​ലെ ഭാ​ഗ​ങ്ങ​ളി​ൽ തി​ര​ത്ത​ൽ വ​രു​ത്തി കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്തു​മെ​ന്ന കേ​ന്ദ്ര വ​നം പ​രി​സ്ഥ​തി മ​ന്ത്രി ഡോ. ​ഹ​ർ​ഷ​വ​ർ​ധ​ൻ പ​റ​ഞ്ഞു.

തെ​റ്റി​ദ്ധാ​ര​ണ​ക​ളും തെ​റ്റാ​യ വ്യാ​ഖ്യാ​ന​ങ്ങ​ളും സം​ശ​യ​ങ്ങ​ളും നീ​ക്കി വി​ജ്ഞാ​പ​നം ഉ​ട​ന​ടി ഭേ​ദ​ഗ​തി ചെ​യ്യും. തു​ക​ൽ വ്യ​വ​സാ​യി​ക​ളി​ൽ നി​ന്നും വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളി​ൽ നി​ന്നും ല​ഭി​ച്ച ഒ​ട്ടേ​റെ പ​രാ​തി​ക​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പൗ​ര​ൻ​മാ​രു​ടെ ഭ​ക്ഷ​ണ സ്വാ​ത​ന്ത്ര്യ​ത്തി​ൽ കൈ​ക​ട​ത്താ​നോ ക​ശാ​പ്പ് വ്യ​വ​സാ​യ​ത്തെ ത​കി​ടം മ​റി​ക്കാ​നോ വി​ജ​ഞാ​പ​ന​ത്തി​ലൂ​ടെ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെന്നും മന്ത്രി പറഞ്ഞു.