ലിബിയയിലെ ഐ.എസ് കേന്ദ്രമായ സിര്‍തില്‍ അമേരിക്ക വ്യോമാക്രമണം നടത്തി.

12:10pm 3/8/2016
download (2)

download (4)

ട്രിപളി: ആദ്യമായാണ് അമേരിക്ക ലിബിയയില്‍ ഐ.എസിനെതിരായ റെയ്ഡില്‍ ഇടപെട്ട് ആക്രമണം നടത്തുന്നത്. ആക്രമണത്തില്‍ ഐ.എസിന് കനത്ത നാശനഷ്ടമുണ്ടായതായി രാജ്യത്തെ ഐക്യ സര്‍ക്കാറിനെ നയിക്കുന്ന പ്രധാനമന്ത്രി ഫായിസ് അല്‍ സര്‍റാജ് ടെലിവിഷനിലൂടെ അറിയിച്ചു.

ലിബിയന്‍ സര്‍ക്കാറിന്‍െറ ആവശ്യമനുസരിച്ചാണ് ആക്രമണമെന്ന് പെന്‍റഗണ്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. സിര്‍തില്‍ ഐ.എസ് കനത്ത പ്രതിരോധവലയം തീര്‍ത്തത് ലിബിയന്‍ സൈന്യത്തിന് തിരിച്ചടിയായിരുന്നു. മൈനുകളടക്കമുള്ള ‘കെണികള്‍’ കടന്ന് സിര്‍ത്തെയിലത്തൊന്‍ വ്യോമാക്രമണം ആവശ്യമായതിനാലാണ് അമേരിക്കന്‍ സഹായം തേടിയതെന്ന് ലിബിയന്‍ അധികൃതര്‍ വ്യക്തമാക്കി. വ്യോമാക്രമണത്തിലൂടെ പ്രദേശത്തേക്ക് ലിബിയന്‍ സേനക്ക് പ്രവേശിക്കാനുള്ള വഴിയൊരുക്കുകയാണെന്നും ഐക്യസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പട്ടണത്തിലേക്ക് വരും ദിവസങ്ങളില്‍ പ്രവേശിക്കാനാവുമെന്നും ഐ.എസില്‍നിന്ന് മോചിപ്പിക്കാനാവുമെന്നുമാണ് ലിബിയന്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം, ആക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടു എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമായിട്ടില്ല.

ലിബിയന്‍ സൈന്യവുമായി ചേര്‍ന്ന് കൂടുതല്‍ വ്യോമാക്രമണങ്ങള്‍ നടത്തുമെന്ന് പെന്‍റഗണ്‍ വക്താവ് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. സിര്‍ത് മോചിപ്പിക്കാന്‍ വരും ദിവസങ്ങളില്‍ സിറിയയിലേതിനു സമാനമായ വ്യോമാക്രമണങ്ങള്‍ ഇവിടെയുണ്ടാകും. മുന്‍ ലിബിയന്‍ പ്രസിഡന്‍റ് മുഅമ്മര്‍ ഖദ്ദാഫിയുടെ ജന്മനാടായ സിര്‍ത് 2015 മുതല്‍ ഐ.എസ് നിയന്ത്രണത്തിലാണ്. പട്ടണം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിനിടെ ഇതിനകം 280 സര്‍ക്കാര്‍ അനുകൂല സൈനികര്‍ കൊല്ലപ്പെടുകയും 1500 പേര്‍ക്ക് പരിക്കേല്‍കുകയും ചെയ്തിട്ടുണ്ട്.