ലോധ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനാവില്ളെന്ന മുന്‍ നിലപാടിലുറച്ച് ബി.സി.സി.ഐ.

02:15 pm16/10/2016
download (8)
ന്യൂഡല്‍ഹി: ലോധ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനാവില്ളെന്ന മുന്‍ നിലപാടിലുറച്ച് ബി.സി.സി.ഐ. ഇക്കാര്യം തിങ്കളാഴ്ച സുപ്രീംകോടതിയെ അറിയിക്കാനും മുഴുവന്‍ അംഗങ്ങളും പങ്കെടുത്ത പ്രത്യേക യോഗത്തില്‍ തീരുമാനമായി.

ലോധ സമിതിയുടെ ചില നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ പ്രായോഗിക തടസ്സങ്ങളുണ്ട്. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ ബി.സി.സി.ഐ അഭിഭാഷകന്‍ കപില്‍ സിബല്‍ ഇക്കാര്യങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കും ബോര്‍ഡിന്‍െറ മുതിര്‍ന്ന അംഗം വ്യക്തമാക്കി.

70 വയസ്സിന് മുകളിലുള്ളവരെ ഭാരവാഹിയാക്കരുത്. മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ ബോര്‍ഡ് ഭാരവാഹിത്വം വഹിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ സംസ്ഥാന അസോസിയേഷനുകള്‍ വിസമ്മതിച്ചു. അതേസമയം, ത്രിപുര, വിദര്‍ഭ, രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ലോധ കമീഷന്‍ നിര്‍ദേശങ്ങളെ പിന്തുണച്ചു.