ലോകകപ്പ് വനിതാ ട്വന്റി20യില്‍ വിന്‍ഡീസിന് കിരീടം

06:00pm 3/4/2016
images

കൊല്‍ക്കത്ത: ലോകകപ്പ് വനിതാ ട്വന്റി20യില്‍ വിന്‍ഡീസിന് കിരീടം. ആസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് വിന്‍ഡീസ് ആദ്യ ട്വന്റി20 കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് ആസ്‌ട്രേലിയ ഉയര്‍ത്തിയ 148 റണ്‍സ് വിന്‍ഡീസ് 19.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

ഓപണര്‍മാരായ ഹെയ് ലി മാത്യൂസും സ്റ്റഫാനി ടെയ് ലറുമാണ് വിന്‍ഡീസിനെ അനായാസ വിജയത്തിലേക്ക് എത്തിച്ചത്. ഹെയ് ലി മാത്യൂസ് 45 പന്തില്‍ 66ഉം ടെയ് ലര്‍ 57 പന്തില്‍ 59ഉം റണ്‍സെടുത്തു പുറത്തായി. ഇരുവരും പുറത്താകുമ്പോള്‍ വിന്‍ഡീസ് 18.4 ഓവറില്‍ 144 റണ്‍സെടുത്തിരുന്നു. പിന്നീട് ഒരുമിച്ച ദിയന്ത്ര ദോത്തിനും (12 പന്തില്‍ 18) ബ്രിട്ട്‌നി കൂപ്പറും (മൂന്ന് പന്തില്‍ മൂന്ന്) വിന്‍ഡീസിനെ ജയിപ്പിക്കുകയായിരുന്നു.

തുടര്‍ച്ചയായ രണ്ടാം ലോകകപ്പിന്റെ ഫൈനല്‍ കളിക്കാനിറങ്ങിയ ഓസീസ് ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ആസ്‌ട്രേലിയന്‍ വനിതകള്‍ 148 റണ്‍സെടുത്തത്. എലിസ് വില്ലാനിയും മെഗ് ലീനിങ്ങും 52 വീതം റണ്‍സെടുത്തു. എല്ലിസ് പെറി 23 പന്തില്‍ 28 റണ്‍സെടുത്തു. വിന്‍ഡീസിനുവേണ്ടി ദോത്തിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.