ലോകത്തെ ഏറ്റവും വലിയ കുട മക്കയില്‍ സ്ഥാപിക്കുന്നു

11:18am 16/3/2016
images (2)

ജിദ്ദ: ലോകത്തെ ഏറ്റവും വലിയ മടക്കാവുന്ന കുട മക്കയില്‍ സ്ഥാപിക്കുന്നു. ജര്‍മ്മന്‍ സാങ്കിതിക വിദ്ഗദരാണ് കുട നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്.45 മീറ്റര്‍ ഉയരവും 16 ടണ്‍ ഭാരവും ഉളള ഈ കുറ്റന്‍ കുട വിടര്‍ത്തുമ്പോള്‍ 2400 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ടാകും. കൂടാതെ കുടക്കുളളില്‍ ശീതികരണ സംവിധാനവും, നിസ്‌ക്കാര സമയമറിയുന്നതിനുീ ,തീര്‍ത്ഥാടകര്‍ക്കുള്ള നിര്‍ദ്ദേശമറിയുന്നതിനും ഉളളസംവിധാനവും ഒരുക്കിയിട്ടുണ്ട്. തീ പിടിക്കാത്ത ഈ കുട നാല് ലക്ഷം തീര്‍ത്ഥാടകര്‍ക്ക് പ്രയോജനം ലഭ്യമാകുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.
ഈ വര്‍ഷം തന്നെ കുടയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് പദ്ധതി. ആദ്യഘട്ടം എന്ന നിലയില്‍ ഏട്ട് വലിയ കുടകള്‍ ഹറം മുറ്റത്ത്
സ്ഥാപിക്കുന്നതിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. നിലവില്‍ മക്കയില്‍ ലോകത്തിലെ തന്നെഏറ്റവും വലിയ ക്ലോക്ക് ടവറും സ്ഥാപിച്ചിട്ടുണ്ട്.