ലോക പത്ര മാധ്യമസ്വാതന്ത്ര്യത്തില്‍ ഇന്ത്യയ്ക്ക് 133-മത് സ്ഥാനം

07:02am 23/4/2016
– ജോര്‍ജ് ജോണ്‍
Newsimg1_76200772
ഫ്രാങ്ക്ഫര്‍ട്ട്: പത്ര മാധ്യമസ്വാതന്ത്ര്യത്തില്‍ ലോക രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് 133 ­മത്തെ സ്ഥാനം. റിപ്പോര്‍ട്ടേഴ്‌­സ് വിത്തൗട്ട് ബോര്‍ഡേഴ്‌­സ് പുറത്തുവിട്ട ലോക പട്ടികയില്‍ ഫിന്‍ലാന്‍ഡാണ് ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായ ആറാം തവണയാണ് ഫിന്‍ലാന്‍ഡ് മാധ്യമ സ്വാതന്ത്ര്യത്തില്‍ ലോക ഒന്നാം സ്ഥാനത്ത് തുടരുന്നത്.

ഹോളണ്ട്, നോര്‍വെ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്. 2015ലെ പട്ടികയില്‍ ഇന്ത്യ 136 ­മത്തെ സ്ഥാനത്തായിരുന്ന ഇന്ത്യ മൂന്നു സ്ഥാനം മുന്നേറിയാണ് ഇപ്പോള്‍ 133 മത്തെ സ്ഥാനത്ത് എത്തിയത്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ഭൂട്ടാന്‍ 94, നേപ്പാള്‍­ 105, ബംഗ്ലാദേശ്­ 144, ശ്രീലങ്ക­ 141 എന്നീ സ്ഥാനങ്ങളിലാണ്.

അതേസമയം, പാക്കിസ്ഥാന്‍ 147 ­മത്തെ സ്ഥാനത്തും അഫ്ഗാനിസ്ഥാന്‍ 120 ­മത്തെ സ്ഥാനത്തുമാണ്. അമേരിക്ക 44 ­മത്ത് സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ജര്‍മനിയുടെ സ്ഥാനം 14 ആണ്. റഷ്യ 148 ­മത്തെ സ്ഥാനത്തും, ചൈന 176 മത്തെ സ്ഥാനത്തുമാണ് റിപ്പോര്‍ട്ടേഴ്‌­സ് വിത്തൗട്ട് ബോര്‍ഡേഴ്‌­സ് ഈ പട്ടികയില്‍