ലോസ്ആഞ്ചലസില്‍ കലയുടെ ഓണാഘോഷം സെപ്റ്റംബര്‍ 24-ന്

08:27 am 17/9/2016
Newsimg1_65072975
ലോസ്ആഞ്ചലസ്: കേരളാ അസോസിയേഷന്‍ ഓഫ് ലോസ് ആഞ്ചലസിന്റെ (കല) മുപ്പത്തൊമ്പതാമത് ഓണാഘോഷം സെപ്റ്റംബര്‍ 24-നു ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. നോര്‍വാക്കിലുള്ള പയനിയര്‍ ബുളവാഡിലെ സനാദന്‍ ധര്‍മ്മ ടെമ്പിള്‍ ഓഡിറ്റോറിയത്തില്‍ (sanatan Dharma Temple Auditorium, 15311 Pioneer Blvd, Norwalk, CA) രാവിലെ 11.30-ന് ഓണാഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കും.

കഴിഞ്ഞ നാലു പതിറ്റാണ്ടായി സതേണ്‍ കാലിഫോര്‍ണിയയിലെ മലയാളി സമൂഹം ഒന്നായി “കല’യുടെ ഓണാഘോഷങ്ങളില്‍ പങ്കുചേരുന്നു. വിഭവസമൃദ്ധമായ ഓണസദ്യ ഉച്ചയ്ക്ക് 12 മുതല്‍ 2 മണി വരേയാണ്. ഓണസദ്യയ്ക്കുശേഷം ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ താലപ്പൊലിയുമായി മഹാബലിയുടെ എഴുന്നള്ളത്ത്, തുടര്‍ന്ന് തിരുവാതിരയും വിവിധ കലാപരിപാടികളും അരങ്ങേറുന്നതാണ്.

കേരളത്തനിമയില്‍ പരമ്പരാഗത ഓണവസ്ത്രങ്ങള്‍ അണിഞ്ഞ് 12 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ഫാഷന്‍ ഷോ, “കല മലയാളി ബാലിക & ബാലന്‍’ ഈവര്‍ഷത്തെ ഓണാഘോഷങ്ങളുടെ തിലകക്കുറിയായിരിക്കും.

ആഘോഷങ്ങളുടെ ഭാഗമായി കലയുടെ ലൈഫ് മെമ്പേഴ്‌സിനെ ആദരിക്കും. ഓണം റാഫിള്‍ നറുക്കെടുപ്പ് തദവസരത്തില്‍ നടക്കും. കല- ഗെയിം ഡേയില്‍ വിവിധ കലാ-കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്നതാണ്.

റോഷന്‍ പുത്തന്‍പുരയിലും രശ്മി നായരുമാണ് പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ്. താലപ്പൊലിയുടെ ചുമതല സുജ ഔസോയ്ക്കാണ്. ഓണസദ്യയ്ക്കു നേതൃത്വം നല്‍കുന്നത് ജോണ്‍ മുട്ടം, സുകുമാരന്‍ നായര്‍, റോഷന്‍ പുത്തന്‍പുരയില്‍, ജോണ്‍സണ്‍ ചീക്കന്‍പാറ, ആനന്ദ് കുഴിമറ്റത്തില്‍, ജിമ്മി ജോസഫ്, പി.ജെ. ജോസഫ്, ജോണ്‍ മത്തായി, ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ എന്നിവരാണ്.

കലയുടെ മുപ്പത്തൊമ്പതാമത് ഓണാഘോഷത്തില്‍ പങ്കുചേര്‍ന്ന് വിജയപ്രദമാക്കുവാന്‍ എല്ലാവരേയും സ്‌നേഹാദരങ്ങളോടെ പ്രസിഡന്റ് സോദരന്‍ വര്‍ഗീസ്, സെക്രട്ടറി അന്‍ജു ദീപു, ട്രഷറര്‍ സണ്ണി നടുവിലേക്കുറ്റ്, മറ്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ക്ഷണിച്ചു. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.